'ബോസില്‍ നിന്നാണ് അറിയിപ്പ് വരേണ്ടത്..'; 'ജയിലർ 2' അപ്ഡേറ്റുമായി നെൽസൺ

രജനികാന്ത്- നെൽസൽ ദിലീപ്കുമാർ കൂട്ടുക്കെട്ടിലിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ജയിലർ. ഇരിടവേളയ്ക്ക് ശേഷം രജനികാന്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ചിത്രത്തിലേത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം. മുത്തുവേൽ പാണ്ഡ്യനായി രജനി വീണ്ടുമെത്തുന്നത് എന്നായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നെൽസൺ ദിലീപ് കുമാർ. സിനിമയുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ബോസിൽ നിന്നാണ് അറിയിപ്പ് വരേണ്ടതെന്നും നെൽസൺ പറയുന്നു. കൂടാതെ ദളപതി 69 എന്ന ചിത്രത്തെ കുറിച്ചും നെൽസൺ പറയുന്നു.

“എല്ലാകാര്യങ്ങളിലും ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ഞാന്‍ സിനിമയിലെ ഒരു തൊഴിലാളി മാത്രമാണ്. അതുകൊണ്ട് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ല. ബോസില്‍ നിന്നാണ് അറിയിപ്പ് വരേണ്ടത്. എന്തായാലും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഞങ്ങള്‍ എല്ലാം സ്ഥിരീകരിക്കും.

ആ സിനിമ സംവിധാനം ചെയ്യുന്നത് ആരായാലും അവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. വിജയ് സാറിനൊപ്പം ജോലി ചെയ്യുക എന്നത് വലിയൊരു അനുഭവമാണ്. ഇനിയും അത്തരമൊരു അവസരം എന്നെത്തേടി വന്നാല്‍ അതൊരു ഭാഗ്യമാണ്. പക്ഷെ ദളപതി 69 ഞാനല്ല സംവിധാനം ചെയ്യുന്നത്.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെൽസൺ പറഞ്ഞത്.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു