ഇതല്ലാതെ വേറെ പണിയൊന്നുമറിയില്ല മോളേ എന്ന് ഷാനു പറയും, ഫഹദിന് സ്വന്തം അഭിനയത്തില്‍ വിശ്വാസമില്ല: നസ്രിയ

‘പുഷ്പ 2’ ട്രെയ്‌ലര്‍ എത്തിയപ്പോള്‍ ഫഹദ് ഫാസിലിന്റെ മിന്നും പ്രകടനം പ്രേക്ഷകര്‍ ആഘോഷമാക്കുകയാണ്. എന്നാല്‍ സ്വന്തം അഭിനയത്തില്‍ ഫഹദ് അത്ര കോണ്‍ഫിഡന്റ് അല്ല. ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. തന്റെ അഭിനയത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഫഹദ് എന്നാണ് നസ്രിയ പറയുന്നത്.

ഫഹദിന് താന്‍ ഒരു നല്ല ആക്ടറാണെന്ന വിശ്വാസമില്ല. ആദ്യ സിനിമയും അതിന് ശേഷം ഇവിടെ നിന്ന് മാറി നിന്നതും, തിരിച്ചുവന്നു സ്വയം തെളിയിച്ചതും, അതെല്ലാമായിരിക്കാം ഒരുപക്ഷെ അതിന് കാരണം. ചെയ്യുന്ന പരിപാടി താന്‍ നല്ല രീതിയിലാണ് ചെയ്യുന്നതെന്ന് ഫഹദ് കരുതുന്നില്ല.

അതുകൊണ്ട് എപ്പോഴും അദ്ദേഹം തന്റെ ക്രാഫ്റ്റ് കൂടുതല്‍ മികച്ചതാക്കാന്‍ ശ്രമിക്കും. പ്രത്യേക താല്‍പര്യം കൊണ്ടുന്നുമല്ല ഇത് പറയുന്നത്. ഇതേ പറ്റി ചോദിച്ചാല്‍ ഷാനു പറയുന്നത് എനിക്ക് ഇതല്ലാതെ വേറെ പണിയൊന്നുമറിയില്ല മോളേ എന്നാണ്. ഫഹദിന്റെ ആക്ടിങ്ങിന്റെ രഹസ്യമിതാണ് എന്നാണ് ഞാന്‍ കരുതുന്നത് എന്ന് നസ്രിയ പറഞ്ഞു.

ബേസിലിനൊപ്പം നസ്രിയ പ്രധാന വേഷത്തിലെത്തുന്ന സൂക്ഷ്മദര്‍ശിനി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്. അതേസമയം, പുഷ്പ 2വിനെ കുറിച്ചും നസ്രിയ സംസാരിക്കുന്നുണ്ട്. ഒരു ആരാധിക എന്ന നിലയില്‍ ഫഹദ് എല്ലാ സിനിമയിലും ഞെട്ടിക്കുമെന്നാണ് താന്‍ കരുതുന്നത്.

പുഷ്പ ആദ്യ ഭാഗത്തേക്കാള്‍ രണ്ടാം ഭാഗത്തിലാണ് ഫഹദ് കൂടുതലുള്ളത്. പുഷ്പ 1 ഒരു ഇന്‍ട്രോ പോലെയായിരുന്നു. പുഷ്പ 2വിലാണ് യഥാര്‍ത്ഥ ഫാഫയെ കാണാന്‍ പറ്റുക എന്നാണ് നസ്രിയ പറഞ്ഞത്. ഡിസംബര്‍ 5ന് ആണ് പുഷ്പ 2 തിയേറ്ററുകളിലേക്ക് എത്തുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ