'നീ എങ്ങനെ വന്നാലും ആളുകള്‍ എന്നെ കാണാനാണ് വരുന്നത്', ജൂനിയര്‍ എന്‍ടിആറിന്റെ പരിഹാസം; നയന്‍താര പറയുന്നു

ജൂനിയര്‍ എന്‍ടിആറിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നയന്‍താര. 2010ല്‍ പുറത്തിറങ്ങിയ ‘അധുര്‍സ്’ എന്ന ചിത്രത്തിലാണ് നയന്‍താര ജൂനിയര്‍ എന്‍ടിആറിനൊപ്പം അഭിനയിക്കുന്നത്. മേക്കപ്പ് ചെയ്യുമ്പോള്‍ തന്നെ നോക്കിയിരിക്കും എന്താണെന്ന് ചോദിച്ചാല്‍ എന്തിനാണ് മേക്കപ്പ് ചെയ്യുന്നതെന്ന് നടന്‍ ചോദിക്കും എന്നാണ് നയന്‍താര പറയുന്നത്.

താന്‍ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കെ ജുനിയര്‍ എന്‍ടിആര്‍ അരികില്‍ വന്ന് തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്താണ് ഇങ്ങനെ നോക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ‘നീ എന്തിനാണ് ഇത്രയും മേക്കപ്പ് ചെയ്യുന്നത് നീ എങ്ങനെ വന്നാലും ആളുകള്‍ എന്നെ കാണാനാണ് വരുന്നത്’ എന്ന് പറയും.

ജൂനിയര്‍ എന്‍ടിആര്‍ വണ്‍ ടേക്ക് ആര്‍ട്ടിസ്റ്റാണ്. ഡാന്‍സ് ചെയ്യുന്ന സമയത്ത് താരം ഒരിക്കലും റിഹേഴ്സ് ചെയ്യുന്നത് താന്‍ കണ്ടിട്ടില്ല എന്നാണ് നയന്‍താര പറയുന്നത്. അതേസമയം, ‘കണക്ട്’ എന്ന ചിത്രമാണ് നയന്‍താരയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഹൊറര്‍ ത്രില്ലറായ ചിത്രം അശ്വിന്‍ ശരവണന്‍ ആണ് സംവിധാനം ചെയ്യുന്നത്.

റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്‌നേശ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘ഐറ’യ്ക്ക് ശേഷം എത്തുന്ന ഹൊറര്‍ ചിത്രമാണ് കണക്ട്. സത്യരാജ്, അനുപം ഖേര്‍, വിനയ് റായ് ന്നെിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം