സ്വന്തം സിനിമയുടെ പ്രമോഷന് പോവാറില്ല, പക്ഷെ എനിക്ക് ഇവിടെ വന്നേ പറ്റൂ..; കാരണം പറഞ്ഞ് നയന്‍താര

താന്‍ നായികയാകുന്ന സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുക്കാത്ത താരമാണ് നയന്‍താര. പ്രമോഷന്‍ പരിപാടികളിലെ നയന്‍താരയുടെ അസാന്നിധ്യം ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ‘നേസിപ്പായ’ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തിരിക്കുകയാണ് നയന്‍താര.

ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണുവര്‍ധന് വേണ്ടിയാണ് താന്‍ ഇവിടെ വന്നത് എന്നാണ് നയന്‍താര ചടങ്ങില്‍ പറഞ്ഞിരിക്കുന്നത്. ”സാധാരണയായി സിനിമാ പരിപാടികളില്‍ ഞാന്‍ പങ്കെടുക്കാറില്ല, എന്നാല്‍ വിഷ്ണുവര്‍ധനെയും അനു വര്‍ധനെയും കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷമായി തനിക്കറിയാം.”

”ഇതൊരു കുടുംബം പോലെയാണെനിക്ക്, ഇവിടെ വരാതിരിക്കാനാവില്ല” എന്നാണ് താരം പറഞ്ഞത്. നയന്‍താര അഭിനയിച്ച ബില്ല, ആരംഭം തുടങ്ങിയ സിനിമകളിലെ നായികയായിരുന്നു നയന്‍താര. 9 വര്‍ഷത്തിന് ശേഷം വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് നേസിപ്പായ.

ആകാശ് മുരളിയും അദിതി ശങ്കറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നടന്‍ അഥര്‍വയുടെ സഹോദരനാണ് ആകാശ്. അഡ്വഞ്ചര്‍ ലൗസ്റ്റോറിയാണ് ചിത്രം പറയുന്നത്. യുവന്‍ ശങ്കര്‍ രാജ ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നു, വിഷ്ണുവര്‍ധനും നീലന്‍ ശേഖറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ