അതായിരുന്നു അവരുടെ ആവശ്യം; കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ച് നയന്‍താര

തനിക്ക് നേരിടേണ്ടി വന്ന ഒരു കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ഒരു വലിയ സിനിമയില്‍ അഭിനയിക്കാന്‍ ് അവസരം വന്നെന്നും അതിന് പകരമായി ചില വിട്ടു വീഴ്ചകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും നടി പറയുന്നു. എന്നാല്‍ ഈ ഓഫര്‍ നിഷേധിക്കുകയും തന്റെ കഴിവില്‍ സ്വയം വിശ്വാസമുണ്ടെന്ന് അവരോട് പറയുകയും ചെയ്‌തെന്നും നയന്‍താര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെ ആണ് നയന്‍താര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. എന്നാല്‍ മലയാളത്തില്‍ നടിക്ക് വലിയ സ്വീകാര്യത ലഭിച്ചില്ല. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് മാറുകയായിരുന്നു അവര്‍.

ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈ പറ്റുന്ന നായികയാണ് നയന്‍താര. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയന്‍താരയുടെ പ്രതിഫലം. ഈ പ്രതിഫലത്തിനനുസരിച്ചുള്ള ബോക്‌സ് ഓഫീസ് മൂല്യവും നടിക്കുണ്ട്.

ഗോള്‍ഡ് ആണ് മലയാളത്തില്‍ നയന്‍താരയുടേത് ആയി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം സിനിമ പരാജയം ആയിരുന്നു. തമിഴില്‍ ചെയ്ത കണക്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Latest Stories

'ഇന്ദിര എന്നാല്‍ ഇന്ത്യയെന്നല്ല, ഇന്ദിര എന്നാല്‍ ഹിറ്റ്‌ലര്‍ എന്നാണ്'; ഇന്ദിരാഗാന്ധിയെ അവഹേളിച്ച ബിജെപി വീഡിയോയിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഓസ്‌കാർ വോട്ടെടുപ്പിൽ പങ്കെടുക്കാൻ നടൻ കമൽഹാസന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ടത് ഏഴ് പേർ

വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

റൊണാള്‍ഡോ 2027 വരെ തുടരും, അൽ നസറുമായുളള കരാര്‍ നീട്ടി സൂപ്പർ താരം, സ്ഥിരീകരിച്ച് ക്ലബ്

'ആയത്തുള്ള ഖമേനിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു, ഒളിവിൽ പോയതിനാൽ കണ്ടെത്താനായില്ല'; വെളിപ്പെടുത്തി ഇസ്രയേൽ പ്രതിരോധ മന്ത്രി

ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണങ്ങള്‍ നിരുത്സാഹപ്പെടുത്തണം; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം; സര്‍ക്കാരിനെതിരെ കെസിബിസി

ബുംറ രണ്ടാം ടെസ്റ്റിൽ കളിക്കില്ല? ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, പകരം ഈ താരത്തെ കളിപ്പിക്കാൻ ഒരുങ്ങി ടീം മാനേജ്മെന്റ്

തൃശൂരിൽ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മൂന്ന് മരണം; മൃതദേഹങ്ങൾ പുറത്തെടുത്തു

'ഭരണഘടനാ ആമുഖത്തിലെ 'സോഷ്യലിസ്റ്റ്', 'സെക്യുലർ'വാക്കുകൾ ഒഴിവാക്കണം'; വീണ്ടും ഭരണഘടനയെ ലക്ഷ്യംവെച്ച് ആർഎസ്എസ്

ഇന്ത്യയെ വിറപ്പിക്കാൻ ഇം​ഗ്ലണ്ട് ടീമിൽ ആ താരം എത്തുന്നു, രണ്ടാം ടെസ്റ്റ് തീപാറും, അവനെ ഒതുക്കണമെങ്കിൽ നല്ല പണി എടുക്കേണ്ടി വരും