അന്ന് എന്റെ പ്രധാന ലക്ഷ്യം ഒരു വിവാഹം കഴിക്കുക എന്നതായിരുന്നു, അതാണ് ജീവിത വിജയം എന്ന് വിചാരിച്ചു: നവ്യ

വിവാഹമാണ് ജീവിതവിജയം എന്ന് താന്‍ വിചാരിച്ചിരുന്നുവെന്ന് നടി നവ്യ നായര്‍. ഒരിക്കലും സിനിമയിലേക്ക് തിരിച്ചു വരുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും സിനിമയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിച്ച ആളല്ലെന്നും നവ്യ പറഞ്ഞു.

ഒരുപാട് സിനിമകള്‍ ചെയ്ത്, ഇനി മതി എന്ന് തോന്നിയ സമയത്താണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാ ദിവസവും ഇത് തന്നെ ആയിരുന്നല്ലോ ചെയ്തിരുന്നത് ? സിനിമ മതി എന്ന് ഞാനായിട്ട് എടുത്ത തീരുമാനമാണ്, അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല. ഞാന്‍ വളരെ ഹാപ്പി ആയിട്ടെടുത്ത തീരുമാനം ആയിരുന്നു അഭിനയം നിര്‍ത്തുക എന്നത്. അന്നത്തെ സമൂഹവും അത്തരത്തില്‍ കണ്ടീഷന്‍ ചെയ്യപ്പെട്ട ഒന്നായിരുന്നെന്നും നവ്യ പറഞ്ഞു.

വിവാഹം കഴിഞ്ഞാല്‍ സ്ത്രീ കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു നാട്ടുനടപ്പ്. ഒരുപാട് വര്‍ഷങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ചിന്തകളാണ് നാട്ടുനടപ്പ് എന്ന് പറയുന്നത്, കറുപ്പ്, വെളുപ്പ് സ്ത്രീ പുരുഷന്‍, സ്ത്രീകളാണ് കുട്ടികളെ നോക്കേണ്ടത് ഇങ്ങനെയുള്ള നാട്ടുനടപ്പുകളെ ഞാനും അക്കാലത്ത് വിശ്വസിച്ചിരുന്നെന്നും വ്യക്തമാക്കുന്നു നവ്യ..

തന്നെ സംബന്ധിച്ച് അക്കാലത്ത് ഒരു സ്ത്രീയുടെ പ്രധാന ലക്ഷ്യം ഒരു കുടുംബം ഉണ്ടാക്കുക എന്നതായിരുന്നെന്നും നവ്യ പറഞ്ഞു. ആഗ്രഹം, ലക്ഷ്യം അങ്ങനെ യാതൊരു ചിന്തകളും തന്നെ ബാധിച്ചിരുന്നില്ലെന്നും വിവാഹ സമയത്ത് ഒരു നല്ല കുടുംബജീവിതം ഉണ്ടാക്കുക എന്നതാണ് ഒരു വ്യക്തിയുടെ വിജയം എന്നായിരുന്നു ചിന്തിച്ചിരുന്നതെന്നും നവ്യ പറഞ്ഞു.

ഡാന്‍സില്‍ ഡിഗ്രി ചെയ്യണമെന്നും യു പി എസ് സി ചെയ്യണമെന്നും ഒക്കെ ആഗ്രഹിച്ചിരുന്ന സമയത്താണ് ഗര്‍ഭിണിയായത്. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും മോന്‍ ചെറിയ കുട്ടിയാണ് അവന്റെ കാര്യങ്ങള്‍ നോക്കണമെന്ന് ചേട്ടന്‍ പറഞ്ഞതുകൊണ്ട് അത് നടന്നില്ലെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ