മൈക്ക് കൊടുത്തിട്ടും മീനാക്ഷി വാങ്ങിയില്ല, അത് കഴിഞ്ഞിട്ടും ഒരു പ്രസംഗം ബാക്കി ഉണ്ടായിരുന്നു..: നമിത പ്രമോദ്

മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ ലഭിക്കാറുള്ള താരമാണ് മീനാക്ഷി ദിലീപ്. നടി നമിത പ്രമോദിന്റെ കഫേയുടെ ഉദ്ഘാടന ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന മുഖമായിരുന്നു നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെത്. മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത പ്രമോദ്.

ഒരു സിനിമയിലും ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും കഫേ ഉദ്ഘാടന ദിവസം വന്ന സിനിമാ നടിമാര്‍ക്ക് ലഭിക്കാത്ത മാധ്യമശ്രദ്ധ അന്ന് മീനാക്ഷിക്ക് ലഭിച്ചത്.ഉദ്ഘാടന ദിവസം സംസാരിക്കാന്‍ നമിത മൈക്ക് കൊടുത്തിട്ട് മീനാക്ഷി വാങ്ങാതിരുന്ന വീഡിയോ അന്ന് വൈറലായിരുന്നു.

മീനാക്ഷി മൈക്ക് വാങ്ങാതിരുന്നതിനെ കുറിച്ച് സംസാരിച്ചിക്കുകയാണ് നമിത. മീനാക്ഷി അങ്ങനെ സംസാരിക്കാത്ത ആളല്ല. ആള്‍ക്കൂട്ടത്തില്‍ ആയതിനാലായിരിക്കും. അത് കഴിഞ്ഞിട്ട് ഒരു പ്രസംഗം ബാക്കില്‍ ഉണ്ടായിരുന്നു. ‘ഇവളുണ്ടല്ലോ എനിക്ക് മൈക്കുമായിട്ട് വരികയാണ്’ എന്നൊക്കെ പറഞ്ഞിട്ട് ആയിരുന്നു എന്നാണ് നമിത പറയുന്നത്.

മീനാക്ഷിയുമായി ഒരു ഫ്‌ളൈറ്റ് യാത്രക്കിടയിലാണ് സൗഹൃദത്തിലായതെന്ന് നമിത മുമ്പ് ഒരിക്കല്‍ പറഞ്ഞിരുന്നു. ദിലീപിന്റെ മകളായത് കൊണ്ടല്ല മീനാക്ഷിയുമായി സൗഹൃദത്തിലായത്. മീനാക്ഷിയെ ആദ്യം കണ്ടപ്പോള്‍ ഭയങ്കര ജാഡ ആണെന്ന് തോന്നിയിരുന്നു എന്നും നമിത പറഞ്ഞിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ