'എന്റെ ഭാര്യക്ക് രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല, കാരണം അനുഷ്‌ക്ക'

അനുഷ്‌ക്കാ ഷെട്ടിയുടെ സോഷ്യോ ത്രില്ലര്‍ ചിത്രം ബാഗമതിയെ പുകഴ്ത്തി തെലുങ്ക് നായകന്‍ രാം ചരണ്‍. ബാഗമതി കണ്ട ശേഷം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് ബാഗമതി ഗംഭീര ചിത്രമാണെന്ന് പറഞ്ഞിരിക്കുന്നത്.

ഇന്നലെ രാത്രി ബാഗമതി കാണാന്‍ ഇടയായി. അനുഷ്‌ക്കയുടെ പ്രകടനം അതിഗംഭീരമാണ്. സാങ്കേതിക, നിര്‍മ്മാണ ഗുണമേന്മ മഹത്തരമാണ്. ടീം ബാഗമതിക്ക് എന്റെ കൈയടി. നിങ്ങള്‍ക്ക് അഭിനന്ദനം..സിനിമ കണ്ടശേഷം എന്റെ ഭാര്യ ഇന്നലെ രാത്രിയില്‍ ഉറങ്ങിയിട്ടില്ല.

അശോകിന്റെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയ ബാഗമതിയില്‍ അനുഷ്‌കയ്ക്കു പുറമേ മലയാള താരങ്ങളായ ജയറാം, ആശാ ശരത്, ഉണ്ണിമുകുന്ദന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ട് 50 കോടി രൂപയ്ക്ക് മേല്‍ ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് കളക്ട് ചെയ്ത ചിത്രത്തിന് കേരളത്തില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

https://www.facebook.com/AlwaysRamCharan/photos/a.298908460257547.1073741830.177773979037663/967730133375373/?type=3&theater

Latest Stories

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര