'നിര്‍ബന്ധമായും കാണേണ്ട സിനിമ, ഫിലിം മേക്കിംഗ് എന്ന കലയ്ക്ക് ഒരു ട്രിബ്യുട്ട് തന്നെ'; കളയെ പ്രശംസിച്ച് മുരളി ഗോപി

ടൊവിനോ തോമസ് ചിത്രം “കള”യെ പ്രശംസിച്ച് നടനും സംവിധായകനുമായ മുരളി ഗോപി. രോഹിത് വിഎസ്സും യദു പുഷ്പാകരനും ചേര്‍ന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കണ്ടു. നിര്‍ബന്ധമായും കാണേണ്ട സിനിമ തന്നെയാണെന്ന് മുരളി ഗോപി പറയുന്നു.

“”രോഹിത് വി എസ്സും യദു പുഷ്പാകരനും ചേര്‍ന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കഴിഞ്ഞ ദിവസം കണ്ടു. മികച്ച രീതിയില്‍ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നു. ഫിലിം മേക്കിംഗ് എന്ന കലയ്ക്ക് ഈ ചിത്രം ഒരു ട്രിബ്യുട്ട് തന്നെയാണ്.””

“”രോഹിത്തിനും യദുവിനും ടൊവിനോയ്ക്കും ദിവ്യ പിള്ളയ്ക്കും സുമേഷ് മൂറിനും ലാല്‍ സാറിനും മറ്റു അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. നിര്‍ബന്ധമായും കാണേണ്ട സിനിമ തന്നെയാണ്”” എന്നാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മാര്‍ച്ച് 25ന് തിയേറ്ററില്‍ എത്തിയ സിനിമയുടെ ഒ.ടി.ടി റിലീസ് അടുത്തിടെ ആയിരുന്നു. മികച്ച നിരൂപക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിന് നേരെ വിമര്‍ശനങ്ങളും ഉര്‍ന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ