പണത്തിന്റെ വലുപ്പം കാണിച്ച് പത്രാസില്‍ നടക്കുകയോ സിനിമാ സ്റ്റാറിന്റെ മകന്‍ എന്ന രീതിയില്‍ അച്ഛന്‍ ഞങ്ങളെ വളര്‍ത്തുകയോ ചെയ്തിട്ടില്ല: മുരളി ഗോപി

അച്ഛന്‍ ഭരത് ഗോപിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അച്ഛന്റെ ഒരു സിനിമ നന്നായിട്ട് കണ്ടാല്‍ ആയിരം തവണ കാണുന്നതിന് തുല്യമാണ്, അതിനാല്‍ ആവര്‍ത്തിച്ച് കാണുന്ന രീതിയില്ല. അച്ഛന്‍ അസുഖം വരുന്നതിന് മുമ്പ് ചെയ്ത ഓരോ കഥാപാത്രങ്ങളും തനിക്ക് മനപാഠമാണ് എന്നും മുരളി ഗോപി പറയുന്നു.

അച്ഛന്റെ സിനിമ ഒരുപാട് ആവര്‍ത്തിച്ചു കാണുന്ന ഒരു രീതിയില്ല. ഒരു സിനിമ നന്നായിട്ട് കണ്ടാല്‍ അത് ആയിരം തവണ കാണുന്നതിനു തുല്യമാണ്. അച്ഛന്‍ അസുഖം വരുന്നതിനു മുന്‍പ് ചെയ്ത സിനിമകളിലെ ഓരോ കഥാപാത്രങ്ങളും തനിക്ക് ബൈഹാര്‍ട്ടാണ് അത് ഒരു തവണ കണ്ടാല്‍ മാത്രം മതി മനസ്സില്‍ കയറിപ്പറ്റും.

അച്ഛനെ അനുകരിച്ചാല്‍ അത് അനുകരണം മാത്രമേ ആകുള്ളൂ ഒരിക്കലും നടനമാകില്ല. അച്ഛന്റെ സിനിമയിലെ ട്രാക്ക് അല്ല തന്നെ അതിലേക്ക് തിരിച്ചത്. സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രശസ്തിയോ, അതില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ വലുപ്പമോ അങ്ങനെ ഒരു നിലയില്‍ അല്ല അച്ഛന്‍ ഞങ്ങളെ കൊണ്ടു പോയിട്ടുള്ളത്.

നടനായതിനാല്‍ അച്ഛന്‍ പത്രാസില്‍ നടക്കുക്കയോ, ഒരു സിനിമ സ്റ്റാറിന്റെ മകന്‍ എന്നുള്ള രീതിയില്‍ തങ്ങള്‍ മക്കളെ വളര്‍ത്തുകയോ ചെയ്തിട്ടില്ല. അച്ഛന്‍ അച്ഛന്റെതായ രീതിയില്‍ വളരെ നോര്‍മലായിട്ടു ജീവിച്ചിട്ടുള്ള ഒരാളാണ്. മറ്റേത് ജോലിയെയും പോലെ ഒരു ജോലിയാണ് കലാസപര്യ എന്നുള്ളത് വിശ്വസിച്ചിരുന്ന ഒരാളാണ് എന്നും മുരളി ഗോപി വ്യക്തമാക്കി.

Latest Stories

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും