അതെന്താ.. ഇപ്പോ ബാറില്‍ വെച്ചാണോ വിവാഹം നടക്കുന്നത്; പ്രചാരണങ്ങള്‍ക്ക് എതിരെ മുകേഷ്

മണിയന്‍ പിള്ള രാജുവിന്റെ മകന്റെ വിവാഹദിവസം മദ്യപിച്ചു മദോന്മത്തനായി വിവാഹവേദിയില്‍ നിന്നും താന്‍ ഇറങ്ങി പോയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെക്കുറിച്ചു പ്രതികരിച്ച് മുകേഷ്. നട്ടാല്‍ കുരുക്കാത്ത ചില കഥകളാണ് പലരും പടച്ചു വിടുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

എന്തുകൊണ്ട് അഭിമുഖങ്ങള്‍ കൊടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുകേഷ്. ഞാന്‍ തന്നെ ആലോചിക്കാറുണ്ട് എനിക്ക് ഇതിന്റെ ആവശ്യം ഉണ്ടോ എന്ന്. ഞാന്‍ എന്തിനു പോയി വെറുതെ തല വച്ച് കൊടുക്കുന്നു എന്ന് ചിന്തിക്കാറുണ്ട്.

മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയി. തിരുവനന്തപുറത്തുവച്ചാണ് അത് നടക്കുന്നത്. അവിടെ പോയി ഭക്ഷണം കഴിച്ചു ഞാന്‍ തിരികെ ഇറങ്ങിയപ്പോള്‍ പഴയ നടി കാര്‍ത്തിക അവിടെ നിക്കുന്നു. ഞാന്‍ അവരെ വിഷ് ചെയ്തു. മുകേഷ് പറയുന്നു.

ഞാന്‍ കാര്‍ത്തികയോട് പറഞ്ഞു, അവര്‍ക്ക് എന്തെങ്കിലും കൊടുത്തോ, സൂക്ഷിക്കണം കേട്ടോ, എല്ലാം കറക്ട് ആയി പറയണം എന്നും ഞാന്‍പറഞ്ഞിരുന്നു . ഇത് ഞാന്‍ പറയുന്നത് കേട്ടപ്പോള്‍ മീഡിയക്കാര്‍ എന്റെ അടുത്തേക്ക് വന്നു, അതുകണ്ടോണ്ട് ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു നല്ല ഫുഡ്, ഞാന്‍ കഴിച്ചിട്ട് വരുവാ, അത്രെമേ ഉള്ളൂ എന്നും പറഞ്ഞു കാറില്‍ കയറി.

ഈ സംഭവം എന്നാല്‍ അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ ,മദ്യപിച്ചു മദോന്മത്തനായി വിവാഹ വേദിയില്‍ നിന്നും ഇറങ്ങിയ മുകേഷ് കാര്‍ത്തികയോട്. എന്ന ടൈറ്റിലില്‍ ആണ് ആ ക്ലിപ്പ് പുറത്തുപോയത്. എന്താണ് നമ്മള്‍ കരുതേണ്ടത്. നമ്മള്‍ തകര്‍ന്നു പോവുകയാണ്. അതെന്താണ് ബാറില്‍ വച്ചാണോ അപ്പോള്‍ വിവാഹം നടക്കുന്നത്. മുകേഷ് പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം