സുലുവിന്റെ പ്രസവം അടുത്തിരിക്കുന്ന സമയം, മമ്മൂട്ടി അനുഭവിച്ച ടെന്‍ഷന്‍ വലുതായിരുന്നു, മുന്നില്‍ നിരത്തി വെച്ചിരിക്കുന്നത് മൂന്ന് ഫോണുകള്‍ : എം.ടി

സെപ്റ്റംബര്‍ 7 ന് മമ്മൂട്ടിയുടെ പിറന്നാളാണ്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ തയ്യാറെടുക്കുകയാണ് ആരാധകരും സിനിമാ ലോകവും. നടനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ചലച്ചിത്ര രംഗത്തെ സഹപ്രവര്‍ത്തകര്‍. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ചിത്രത്തെരുവുകള്‍ എന്ന ചലച്ചിത്ര സ്മരണയുടെ പുസ്തകത്തില്‍ മമ്മൂട്ടിയെ കുറിച്ച് എംടി എഴുതിയ ഒരു സംഭവമാണ്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിന്റെ പ്രസവസമയത്ത് ഉണ്ടായ ഒരു സംഭവമാണിത്.

കൊടൈക്കനാലില്‍ തൃഷ്ണയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തുള്ള സംഭവമാണിത്. ”സുലുവിന്റെ പ്രസവം അടുത്തിരിക്കുന്ന സമയം. രണ്ട് നാഴിക കഴിഞ്ഞ് പോകണം പോസ്റ്റോഫീസില്‍ എത്താന്‍. ചിലപ്പോള്‍ കാറുണ്ടായെന്ന് വരില്ല. ട്രങ്ക് കോള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നു. പലപ്പോഴും ലൈനില്ല. അടിക്കാന്‍ കഴിയാത്ത ഉത്കണ്ഠയുടെ അനേകമനേകം നിമിഷങ്ങള്‍. ഫോണ്‍ കിട്ടി. ആശ്വാസത്തോടെ ഹോട്ടലില്‍ തിരിച്ചെത്തുമ്പോള്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞതാവും. ഇത് പറയുമ്പോള്‍ മമ്മൂട്ടിയുടെ മുന്നില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ നിരത്തി വെച്ചിട്ടുണ്ടായിരുന്നു. ഇത് കേട്ട് ഞാന്‍ നിശ്ശബ്ദമായി പറഞ്ഞു.’ ജീവിതം തന്നെ വലിയൊരു ഉത്കണ്ഠയല്ലേ മമ്മൂട്ടി? അനേകം ഉത്കണ്ഠകളിലൂടെയാണല്ലേ നാം നമ്മുടെ ഈ താവളങ്ങളിലേയ്ക്ക് എത്തിപ്പെട്ടത്’ ”- എംടി പുസ്തകത്തില്‍ പറയുന്നു.

മമ്മൂട്ടിയ്ക്ക് സിനിമയോടുള്ള താത്പര്യത്തെ കുറിച്ചും എംടി പുസ്തകത്തില്‍ പറയുന്നുണ്ട്. ദേവലോകം എന്ന സിനിമ സെറ്റില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് എഴുതി കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി