അവന് ഇച്ചിരി എയര്‍ പിടുത്തം കൂടുതലാ, മറ്റുള്ളവരോട് പറയും കേറി പെട്ടേക്കല്ലെന്ന്'; പൃഥ്വിരാജിനെ കുറിച്ച് മോളി കണ്ണമാലി

നടന്‍ പൃഥ്വിരാജിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് മോളി കണ്ണമാലി. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് മോളി കണ്ണമാലി വിശദീകരിച്ചത്. ‘പൃഥ്വിരാജ് എന്നെ കാണുമ്പോള്‍ തന്നെ ജീവനും കൊണ്ട് ഓടും. അവന് അത്ര സ്നേഹമാണ് എന്നോട്. അവന്‍ എയര്‍ പിടിച്ച് വരുമ്പോഴേ ഞാന്‍ അവന്റെ എയര്‍ കുറച്ച് കൊടുക്കും.’

‘അവന് ഇച്ചിരി എയര്‍ പിടുത്തം കൂടുതലാ. എന്നെ കാണുമ്പോള്‍ തന്നെ പറയും. തള്ളച്ചി അവിടെ നിപ്പുണ്ട്… ചെന്ന് കേറി പെട്ടേക്കല്ലെന്ന്. എയര്‍ കുറച്ചേരെന്ന് പറയും. അതുകൊണ്ട് എയര്‍ കുറച്ചേ പോവുകയുള്ളൂ’, മോളി കണ്ണമാലി പറഞ്ഞു.

ചവിട്ടുനാടക കലാകാരിയായ മോളി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് കലാരംഗത്തേക്ക് വന്നത്. ഇപ്പോള്‍ ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം.

ടുമോറോയെന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് സിനിമയിലാണ് മോളി അഭിനയിക്കാന്‍ പോകുന്നത്. ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ്.കെ.മാത്യുവാണ് ടുമോറോ സംവിധാനം ചെയ്യുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ