'ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ്, അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയം'; ഡോക്ടര്‍മാര്‍ക്ക് എതിരായ ആക്രമണത്തില്‍ മോഹന്‍ലാല്‍

ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്ക് എതിരെ ആക്രമണങ്ങള്‍ നടക്കുകയാണ്. ഓക്സിജന്‍ ലഭിക്കാത്തതിന് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിക്കുന്ന വാര്‍ത്തകളാണ് വരുന്നത്.

ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി അടക്കം നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. നടന്‍ മോഹന്‍ലാലും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കോവിഡിനെതിരെയുള്ള യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍, അതിക്രമങ്ങള്‍ അപലപനീയമാണെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“”കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍. വളരെ ദുഷ്‌ക്കരമായ ലോക്ഡൗണ്‍ സമയങ്ങളില്‍ നമ്മള്‍ എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവന്‍ പോലും പണയം വെച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്”” എന്ന് മോഹന്‍ലാല്‍ കുറിച്ചു.

“”ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്”” എന്നെഴുതിയ പോസ്റ്റര്‍ പങ്കുവച്ചാണ് മമ്മൂട്ടി രംഗത്തെത്തിയത്. അഹാന കൃഷ്ണ, ടൊവിനോ തോമസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത് എന്നിവരെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ