‘എക്‌സലന്റ് ആയി പാടിയെന്ന് ലാലേട്ടൻ പറഞ്ഞു’; ഒടിയനിലെ ഗാനം ആലപിച്ച് വിനോദ് കോവൂര്‍

വി.എ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ഗാനം ആലപിക്കുന്ന നടന്‍ വിനോദ് കോവൂരിന്റെ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

പാട്ട് പാടുന്ന വീഡിയോ വിനോദ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ പാട്ട് മോഹന്‍ലാല്‍ കേട്ടെന്നും മികച്ച അഭിപ്രായം അദ്ദേഹം പറഞ്ഞെന്നും പങ്കുവെച്ചിരിക്കുകയാണ് വിനോദ്.

ചിത്രത്തില്‍ മോഹൻലാൽ  തന്നെയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. എം. ജയചന്ദ്രനാണ് പാട്ടിന് ഈണം നല്‍കിയിരിക്കുന്നത്.

‘ഒടിയന്‍ എന്ന സിനിമയില്‍ ലാലേട്ടന്‍ പാടിയ ഒരു നാടന്‍ പാട്ട് ഉണ്ട്. സിനിമയില്‍ ഈ പാട്ട് കണ്ടിട്ടുണ്ടാവില്ല. എം ജയചന്ദ്രന്റെ ഈണത്തില്‍ ലാലേട്ടന്‍ മനോഹരമായി ആലപിച്ച ആ നാടന്‍ പാട്ട് ഒന്ന് പാടി വീഡിയോ ചെയ്യണം എന്ന് മോഹം തോന്നി ചെയ്തതാ. ക്യാമറ- അഭയ എഡിറ്റിംഗ്- ഫൈസല്‍ വി.പി സാങ്കേതിക സഹായം- വരദ സ്റ്റുഡിയോ- ഉബൈദ് ഖയാല്‍. ഞാന്‍ പാടിയത് ലാലേട്ടന്‍ കേട്ടു എക്‌സലന്‍ന്റ് ആയി പാടി എന്ന് പറഞ്ഞ് മറുപടിയും തന്നു. ഒപ്പം ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഗ്രൂപ്പിലും പാട്ട് സ്ഥാനം പിടിച്ചു. ഈ സന്തോഷവും കൂടി അറിയിക്കട്ടെ,’ വിനോദ് പറഞ്ഞു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു