ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബറോസ്. ഇതിനിടെ തന്നെ ‘കംപ്ലീറ്റ് ആക്ടര്‍’ എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടന്‍ എന്നത് പൂര്‍ണമല്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ആരോ നല്‍കിയ ഒരു പേരാണ്. അതിന് പിന്നില്‍ ഒരു ‘ഇന്‍’ (IN) ഉണ്ട്. ഇന്‍കംപ്ലീറ്റ് (Incomplete) എന്നാണ്. ഒന്നും പൂര്‍ണമല്ല. കംപ്ലീറ്റ് ആക്ടര്‍ എന്നത് ഒട്ടും ശരിയല്ല. ഞാന്‍ ശരിക്കും അതിന് എതിരാണ്. ഒരു നടന് ഓരോ ദിവസവും എന്തായാലും പുതിയതാണ് എന്നാണ് ഒരു അഭിമുഖത്തിനിടെ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ ചെന്നൈയില്‍ നടന്ന പ്രീമിയര്‍ ഷോ തമിഴ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിജയ് സേതുപതി, രോഹിണി, വിജയ് ആന്റണി, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങളും ബറോസ് പ്രീമിയര്‍ കാണാന്‍ എത്തിയിരുന്നു. ഗംഭീര പ്രതികരണങ്ങളാണ് താരങ്ങള്‍ നല്‍കിയത്. മക്കളായ പ്രണവും വിസ്മയയും കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രീമിയര്‍ കണ്ടിരുന്നു.

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം എന്നതും, അതും ജിജോ പുന്നൂസിന്റെ രചനയില്‍ എന്നത് സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമാണ്. ഫാന്റസി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. ബറോസ് എന്ന ഭൂതമായാണ് ലീഡ് റോളില്‍ മോഹന്‍ലാല്‍ സിനിമയില്‍ വേഷമിടുന്നത്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും, മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ