'അയ്യോ, ഇത് എന്റെ സെറ്റിലാണോ നടന്നത്?..' എന്ന് ചോദിച്ച് മോഹന്‍ലാല്‍ വിളിച്ചു, പക്ഷെ..; തുറന്നു പറഞ്ഞ് രാധിക

മലയാള സിനിമാ സെറ്റില്‍ കാരവാനില്‍ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ മോഹന്‍ലാല്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് നടി രാധിക ശരത്കുമാര്‍. തന്റെ സിനിമ സെറ്റിലായിരുന്നോ സംഭവമെന്ന് ചോദിച്ചു കൊണ്ടായിരുന്നു മോഹന്‍ലാല്‍ വിളിച്ചത് എന്നാണ് രാധിക പറയുന്നത്.

മോഹന്‍ലാല്‍ സാര്‍ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എന്റെ സെറ്റിലാണോ നടന്നത് എന്ന്. സാര്‍, ഞാന്‍ പേര് പറയാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് പറഞ്ഞു. നിങ്ങളുടെതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന കാര്യം അറിയിച്ചു എന്നാണ് രാധിക ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

അതേസമയം, തമിഴ് സിനിമയിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ രാധിക പറഞ്ഞു. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി എന്നാണ് രാധിക വെളിപ്പെടുത്തിയിരിക്കുന്നത്.

യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്റെ ഇടപെടല്‍ കാരണമാണ് നടിയെ രക്ഷിക്കാനായത്. താന്‍ ആ നടനോട് കയര്‍ത്തു. പിന്നാലെ ആ പെണ്‍കുട്ടി തന്നെ കെട്ടിപ്പിടിച്ചു, ഭാഷ അറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായി എന്ന് പറഞ്ഞു എന്നാണ് രാധിക പറയുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്