'മമ്മൂട്ടിയുടെ ഉയര്‍ച്ചയ്ക്ക് കാരണം മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ ഉയര്‍ച്ചയ്ക്ക് കാരണം മമ്മൂട്ടി'

ചില കാര്യങ്ങളില്‍ മോഹന്‍ലാലിന്റെ ഉയര്‍ച്ചയ്ക്ക് കാരണം മമ്മൂട്ടി കൂടിയാണെന്ന് സംവിധായകന്‍ ഫാസില്‍. തിരിച്ച് മമ്മൂട്ടിയുടെ ഉയര്‍ച്ചയ്ക്കും മോഹന്‍ലാല്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന്റെ ന്യൂസ്‌മേക്കര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016ലെ ന്യൂസ്‌മേക്കര്‍ പുരസ്‌ക്കാരം മോഹന്‍ലാലിനായിരുന്നു.

അദ്ദേഹം പറഞ്ഞത് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ

“പണ്ട് കാലങ്ങളില്‍ ഡബ്ബിങിനൊന്നും ഒരു താരങ്ങളും വലിയ പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരത് ടൂറിസ്റ്റ് ഹോമില്‍ ഞാന്‍ ചെന്നപ്പോള്‍ അവിടെ സത്യനും ശ്രീനിയും ഉണ്ട്. അവര്‍ പറഞ്ഞു, “കഴിഞ്ഞ ദിവസം ഞങ്ങള്‍ മണിവത്തൂരിലെ ആയിരംശിവരാത്രികള്‍ എന്ന സിനിമകണ്ടു. അസാധ്യമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചിരിക്കുന്നത്”

“എന്തൊരു വോയ്‌സ് മോഡുലേഷനാണ് അദ്ദേഹത്തിന്റേത്, ഞങ്ങള്‍ ഇന്ന് മോഹന്‍ലാലിനെ കാണുമ്പോള്‍ അത് പറയാനിരിക്കുകയാണ്. സത്യന്‍ അത് വളരെ ഗൗരവത്തോടെയാണ് എന്നോട് പറഞ്ഞത്. ലാല്‍ അത് കണ്ടുകാണും. അതിന് ശേഷം ലാലിന്റെ വോയ്‌സ് മോഡുലേഷന്റെ റെയ്ഞ്ച് അദ്ദേഹം തന്നെ മാറ്റി എഴുതി. പലതും നമ്മള്‍ അറിയുന്നില്ല, അറിയുമ്പോള്‍ പഠിക്കുകയാണ്. അറിയുമ്പോള്‍ പഠിക്കാന്‍ കഴിയുന്ന മനസ്സ് മോഹന്‍ലാലിനുണ്ട്.”

“മോഹന്‍ലാല്‍ വലിയ താരമായതിന് ശേഷം എന്നെ തിരിഞ്ഞുനോക്കിയില്ല, ഡേറ്റ് തന്നില്ല എന്നൊരു പരിഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മോഹന്‍ലാലിന് പറ്റിയ സബ്ജകട് വന്നിട്ടില്ലെന്നതാണ് സത്യം. ഇനി ഒരു കഥ ഉണ്ടായി അദ്ദേഹത്തോട് പറഞ്ഞാല്‍ അത് ഇഷ്ടമായാല്‍ തീര്‍ച്ചയായും അത് ചെയ്യും. മോഹന്‍ലാല്‍ വളരെ പ്രൊഫഷണനലായ നടനാണ്.”ഫാസില്‍ പറഞ്ഞു.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി