'ചേട്ടായിമാരുടെ എല്ലാം കുഞ്ഞുപെങ്ങളാണ് ഞാൻ, ആ സിനിമ മുതൽ എന്റെ സ്വന്തം ചേട്ടായിയെ പോലെയാണ് അദ്ദേഹത്തെ കാണുന്നത്'; മനസ്സ് തുറന്ന് മിയ

നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് മിയ. ഇപ്പോഴിതാ ബിജു മേനോനോടുള്ള സഹോദരസ്നേഹത്തെക്കുറിച്ച് മിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തതായിരുന്നു ഇരുവരും. ഈ വേദിയില്‍ വെച്ചാണ് ബിജു മേനോനോട് തനിക്കുള്ള സഹോദരസ്നേഹത്തെ കുറിച്ച് മിയ മനസുതുറന്നത്..

ചേട്ടായീസ് എന്ന ചിത്രത്തിൽ ബിജുമേനോന്റെ നായികയായിട്ടാണ് താൻ അഭിനയച്ചത്. അന്ന് മുതൽ അദ്ദേഹം തനിക്ക് സഹോദരനെ പോലെയാണെന്നാണ് മിയ പറയുന്നത്. താൻ ആദ്യമായി ബിജു ചേട്ടനെ കാണുന്നത് ചേട്ടായീസ് എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ്. അന്നുതൊട്ട് ഇപ്പോൾ വരെയും തന്റെ ചേട്ടായി സ്ഥാനത്ത് പ്രതിഷ്ഠിച്ച ആളാണ് ബിജു ചേട്ടൻ.

തനിക്ക് ആങ്ങളമാരില്ല. അന്ന് ചേട്ടായീസ് ചെയ്ത സമയത്ത് തനിക്ക് എല്ലാവരും ചേട്ടന്മാരെ പോലെയായിരുന്നു. താൻ മാത്രമേ അവിടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള എല്ലാവരും തൻ്റെ മൂത്ത ചേട്ടന്മാരായിരുന്നെന്നും മിയ പറഞ്ഞു. അന്ന് സിനിമയുടെ ലൊക്കേഷനിൽ വന്നപ്പോൾ തന്റെ മമ്മി പറയുമായിരുന്നു, ചേട്ടായിമാരുടെ എല്ലാം കുഞ്ഞു പെങ്ങളാണ് താനെന്ന്.

നിങ്ങൾ എല്ലാവരും കൂടി വേണം ഇവളെ നോക്കാൻ എന്ന്. ബിജു ചേട്ടന്റെ കൂടെ അഭിനയിച്ചിട്ടുള്ള സിനിമകളെല്ലാം തനിക്ക് ഭയങ്കര സ്പെഷ്യൽ ആയ സിനിമകളായിരുന്നു. ഇങ്ങനെ എല്ലാവരുടെയും സ്നേഹം ഒരുപോലെ നേടിയിട്ടുള്ള വളരെ കുറച്ച് താരങ്ങളെ ഉണ്ടാവൂ. അതിൽ ഒരാളാണ് ബിജു ചേട്ടനെന്നും, മിയ കൂട്ടിച്ചേർത്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ