പലരോടും നമ്പര്‍ വാങ്ങി കാണാന്‍ ഉള്ള അറേഞ്ച്‌മെന്റ് വരെ എത്തി എന്നാണ് അറിഞ്ഞത്, പക്ഷേ അത് ഞാനല്ല; ചതിയില്‍ പെടരുതെന്ന് നടി മിയ

നടിമാര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാകുക സ്വാഭാവികമാണ്. ഇപ്പോഴിതാ തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ആരാധകര്‍ക്കും മറ്റും മെസേജുകള്‍ പോകുന്നുണ്ടെന്നും സൂക്ഷിക്കണമെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി മിയ ജോര്‍ജ്ജ്.

മിയ മിയ എന്ന അക്കൗണ്ടില്‍ നിന്നാണ് നടിയുടെ പേരില്‍ മെസേജുകള്‍ പോകുന്നത്. താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു കൊണ്ടുള്ള സന്ദേശമാണ് നിരവധി പേരിലേക്ക് എത്തിയിരിക്കുന്നത്. പുതുമുഖങ്ങളെ വെച്ചാണ് സിനിമ ചെയ്യുന്നതെന്നും താത്പര്യമുള്ളവര്‍ അറിയിക്കാനും സന്ദേശത്തില്‍ പറയുന്നുണ്ട്.

നിരവധി പേര്‍ ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. അവരില്‍ നിന്ന് നമ്പറുകള്‍ വാങ്ങുകയും കാണാനുള്ള അറേഞ്ച്‌മെന്റ് വരെ തയ്യാറായിട്ടുണ്ടെന്നുമാണ് താരം കുറിക്കുന്നത്. എന്നാല്‍ അതുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ താന്‍ ആരുമായും ചാറ്റ് ചെയ്യാറില്ലെന്നും തന്റെ ഫോണില്‍ മെസഞ്ചര്‍ പോലുമില്ലെന്നുമാണ് മിയ പറയുന്നത്.

Latest Stories

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?