'ബേസില്‍ സിനിമയിലേക്ക് സെലക്ട് ചെയ്തത് ഒരു പ്രാങ്കിലൂടെ, ജീവിതത്തിലും തേപ്പ് കിട്ടി'; മിന്നല്‍ മുരളിയിലെ ബ്രൂസ്‌ലി ബിജി പറയുന്നു

‘മിന്നല്‍ മുരളി’ റിലീസ് ചെയ്തതോടെ ചിത്രത്തിലെ ബ്രൂസ്‌ലി ബിജി പ്രേക്ഷകരുടെ ചര്‍ച്ചാ വിഷയമാണ്. കല്യാണം വിളിക്കാന്‍ വന്ന കാമുകനെ മലര്‍ത്തി അടിച്ച ബ്രൂസ്‌ലി ബിജിയാണ് സോഷ്യല്‍ മീഡിയയില്‍ താരം. സിനിമയിലെ പോലെ ജീവിതത്തിലും ചെറിയ തേപ്പ് കിട്ടിയിട്ടുണ്ട് എന്നാണ് നടി ഫെമിന ജോർജ് തുറന്നു പറയുന്നത്.

എംകോം വിദ്യാര്‍ത്ഥിനിയായ ഫെമിന ഓഡിഷനിലൂടെയാണ് മിന്നല്‍ മുരളിയില്‍ എത്തിയത്. ബേസില്‍ ഒരു പ്രാങ്കിലൂടെയാണ് സിനിമയിലേക്ക് സിലക്ട് ചെയ്തത് എന്നാണ് ഫെമിന പറയുന്നത്. ചിത്രത്തിന് വേണ്ടി ഓര്‍ജിനലായി ബോക്‌സിംഗ് പഠിച്ചിരുന്നു. 2019 ഓഗസ്റ്റ് 18ന് ആയിരുന്നു മിന്നല്‍ മുരളിയുടെ ഓഡിഷന്‍.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ അത്ഭുതമായിരുന്നു. ആ ദിവസം പ്രത്യേകിച്ചും വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ട്രെഡീഷണല്‍ ആയ എന്തെങ്കിലും വസ്ത്രം ധരിച്ച് മേക്കപ്പ് ഇല്ലാതെ വരാനായിരുന്നു നിര്‍ദേശം. മൂന്ന് സാഹചര്യങ്ങളായിരുന്നു ആദ്യ റൗണ്ടില്‍ അവതരിപ്പിക്കാന്‍ ഉണ്ടായിരുന്നത്. അത് നന്നായി ചെയ്യാനായെന്ന് തോന്നി.

രണ്ടാമത്തെ റൗണ്ട് ആദ്യത്തേതിലും രസമായിരുന്നു. ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. വീണ്ടും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് കിക്ക് ബോക്‌സിംഗ് പഠിക്കേണ്ടി വന്നു. ശരീരഭാരം 6-7 കിലോ കുറച്ചു. അന്നു മുതല്‍ ഞാന്‍ ഈ ടീമിന്റെ ഭാഗമായിരുന്നു എന്നാണ് ഫെമിന പറയുന്നത്.

സിനിമയിലേത് പോലെ ജീവിതത്തില്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ഫെമിനയുടെ മറുപടി. എന്നാല്‍ മറ്റാരെയും താന്‍ തേച്ചിട്ടില്ല. തേപ്പ് കിട്ടിയപ്പോള്‍ സ്വാഭാവികമായും എല്ലാവര്‍ക്കും ഉണ്ടാവുന്നത് പോലെ ചെറിയ ചില വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷെ അതിന്റെ പേരില്‍ പ്രതികാരം ചെയ്യാനൊന്നും പോയിട്ടില്ലെന്നും ഫെമിന ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ