'എന്റെ പരിഭ്രമം കണ്ട് മിലിന്ദ് കാര്യം അന്വേഷിച്ചു, ചൂടു ചായ വാങ്ങി തന്നു'; ലിപ് ലോക് സീനിനെ കുറിച്ച് മീര വാസുദേവന്‍

തന്‍മാത്ര ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മീര വാസുദേവന്‍. ഇപ്പോള്‍ കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ സജീവമാണ് താരം. റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല ആണ് മീരയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം.

ചിത്രത്തില്‍ നായകന്‍ മിലിന്ദ് സോമനുമായുള്ള ലിപ് ലോക് സീനിനെ കുറിച്ച് പറയുകയാണ് മീര. കൈരളി ടിവിയിലെ ജെബി ജംക്ഷന്‍ പരിപാടിയില്‍ ആണ് മീര സംസാരിച്ചത്. റോതംഗ് പാസില്‍ വച്ചായിരുന്നു ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്.

മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പ്. ആ സമയം തന്റെ ചുണ്ടുകള്‍ മരവിച്ചുപോയി. തന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യം എന്താണെന്ന് അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോള്‍ ചൂടുചായ വാങ്ങിതന്നു.

അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയത്. മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും മീര പറഞ്ഞു. 2003ല്‍ ആണ് റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല ചിത്രം പുറത്തിറങ്ങിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ