'വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാനാവട്ടെ, വി ഡി സതീശന്‌ ആശംസകൾ'; മോഹൻലാൽ

നിയുക്ത കേരള മുഖ്യമന്ത്രി വി ഡി അഭിനന്ദിച്ച് നടൻ മോഹൻലാൽ. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ വി ഡി സതീശന്റെ നേതൃത്വത്തിന്‌ സാധിക്കട്ടെ എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‌ സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‌ സാധിക്കട്ടെ.

കേരളത്തിന്റെ മുഖ്യമന്ത്രിയായി നീണ്ട ചര്‍ച്ചകള്‍ക്കും ജനരോഷ പ്രകടനങ്ങള്‍ക്കും ഒടുവില്‍ വി ഡി സതീശനെ പ്രഖ്യാപിച്ച് എഐസിസി.  സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തീരുമാനിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ്  ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രി. മന്ത്രിയാകാതെ നേരിട്ട് മുഖ്യമന്ത്രിയായ വ്യക്തിയെന്ന പ്രത്യേകതയും വി ഡി സതീശനുണ്ട്.

കെ സി വേണുഗോപാലിന്റെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള എംഎല്‍എമാരെ വെച്ചുള്ള വിലപേശല്‍ കേരളത്തിലെ ജനവികാരം കണ്ട ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല. രാഹുല്‍ ഗാന്ധി കെ സി വേണുഗോപാലിനോടും രമേശ് ചെന്നിത്തലയോടും പ്രഖ്യാപനത്തിന് മുമ്പ് ദീര്‍ഘമായി സംസാരിച്ചിരുന്നു.

Latest Stories

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്

'വി ഡി സതീശനും, കെ സി വേണുഗോപാലും എനിക്ക് ഒരുപോലെ, ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ'; കെ സുധാകരൻ

പടനയിച്ച് ജനനായകനായ സിഎം വി.ഡി ; ജനമനമറിഞ്ഞ് പതിറ്റാണ്ട് നീണ്ട സതീശന്റെ പോരാട്ടം

രമേശ് ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതില്‍ തനിക്ക് ഒരു വിവരവുമില്ലെന്ന് ദീപാദാസ് മുന്‍ഷി; 'പാര്‍ട്ടി തീരുമാനത്തിനൊപ്പം മുഴുവന്‍ എംഎല്‍എമാരും നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു'

'വിഡി സതീശന് അഭിന്ദനങ്ങൾ, ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാർഹം'; സാദിഖലി ശിഹാബ് തങ്ങൾ

'കേരളത്തിലെ ജനങ്ങൾക്ക് നന്ദി, ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു'; വി ഡി സതീശൻ

'ഹൈക്കമാന്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം ശിരസ്സാവഹിക്കുന്നു, അടിയുറച്ച കോണ്‍ഗ്രസുകാരനാണ് ഞാന്‍, മരിക്കുമ്പോള്‍ ത്രിവര്‍ണം പുതച്ചു കിടക്കണമെന്ന് ആഗ്രഹിക്കുന്നയാള്‍'; സതീശന് അഭിനന്ദനങ്ങളെന്നും എല്ലാം പിന്തുണയുമെന്നും കെ സി വേണുഗോപാല്‍