'യുവതാരങ്ങളുടെ അടുത്ത് കഥയുമായി ചെന്നാൽ അവരുടെ മറുപടി വിഷമിപ്പിക്കും'; നിർമ്മാതാവ്

പുതിയ കഥയുമായി യുവതാരങ്ങളുടെ അടുത്ത് ചെന്നാൽ മറുപടി വിഷമിപ്പിക്കുന്നതാണെന്ന് നിർമ്മാതാവ് മനോജ്‌ രാംസിങ്. മലയാള സിനിമയിലെ ഇന്നത്തെ യുവ തലമുറയിലെ നടന്മാരോട് ഡേറ്റ് ചോദിച്ചു ചെന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.

ഇന്ന് ഒരു പാട് സിനിമകളും ഒരു പാട് നല്ല നടൻമാരുമുണ്ട്. പക്ഷെ പലർക്കും കഥ കേൾക്കാൻ പോലും സമയമില്ല എന്നതാണ് സത്യം. അറുപത് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ് ചിലപ്പോൾ പത്ത് ദിവസമായിരിക്കും പലർക്കും ഫ്രീയായി കിട്ടുക ആ ദിവസങ്ങളിൽ. അഞ്ചും ആറും കഥയുമായി ആളുകൾ കാത്തു നിൽക്കുകയും ചെയ്യും. എല്ലാ കഥയും കേൾക്കാൻ പലർക്കും പറ്റില്ല.

ഒരിക്കൽ ടൊവിനോ തന്നോട് പറഞ്ഞതാണ് ചേട്ടാ കഥ താൻ കേൾക്കാം പക്ഷേ സിനിമ ചെയ്യുമ്പോൾ രണ്ട് വർഷം കഴിയും. അത് ഒക്കെയാണോ എന്ന്. കാരണം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ഇതുവരെ പന്ത്രണ്ട് സിനിമ താൻ കമ്മിറ്റ് ചെയ്യ്തിട്ടുണ്ട് ഇതെല്ലാം ചെയ്ത് കഴിയുമ്പോൾ തന്നെ രണ്ട് വർഷം കഴിയും. പിന്നെ താൻ കഥ കേട്ടലും മൂന്ന് വർഷം കഴി‍ഞ്ഞെ ചെയ്യാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞെന്ന് മനോജ്‌ പറഞ്ഞു.

പല നടൻമാരുടെയും അവസ്ഥ ഇതാണ്.  പേജുകളിൽ പോലും ഒരു നല്ല കഥയുണ്ടെന്ന് പറഞ്ഞ് മെസ്സേജ് അയക്കുന്നവർ നിരവധിയാണ്. അതുപോലെ  പലരും പൊതുവേ പറയുന്ന ഒരു പരാതി പല നടൻമാരും വിളിച്ചാൽ ഫോൺ എടുക്കില്ല എന്നതാണ്. പക്ഷെ താൻ വിളിക്കുമ്പോൾ എല്ലാവരും ഫോൺ എടുക്കാറുണ്ടെന്നും കൃത്യമായ മറുപടി നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ