ചമ്മന്തി കുറച്ച് വളിച്ചിരുന്നു, ഞാന്‍ കുഴച്ച് വേസ്റ്റ് ആക്കിയ ഭക്ഷണം മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു: മനോജ് ക. ജയന്‍

ഭക്ഷണത്തോടുള്ള മോഹന്‍ലാലിന്റെ ബഹുമാനം വെളിവാക്കുന്ന സംഭവത്തെ കുറിച്ച് പറഞ്ഞ് നടന്‍ മനോജ് കെ. ജയന്‍. സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയുടെ സെറ്റില്‍ വച്ച് താന്‍ വേസ്റ്റ് ആക്കിയ ഭക്ഷണം മോഹന്‍ലാല്‍ കഴിച്ചു എന്നാണ് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ. ജയന്‍ പറയുന്നത്.

സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടന്നു കൊണ്ടിരിക്കുകയാണ്. രാവിലെ ഏഴരയ്ക്ക് തുടങ്ങിയ ഷൂട്ടാണ്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ലേറ്റായി. ഒറ്റ സ്ട്രെച്ചില്‍ എടുക്കേണ്ട ഷോട്ട് ആണ്. ഇതിനിടയ്ക്ക് ബ്രേക്കില്ല. നിങ്ങള്‍ പോയി കഴിച്ചോളാന്‍ അമല്‍ നീരദ് പറഞ്ഞു.

9:30 ആയപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. മോനേ കഴിച്ചാലോ എന്ന്. ഇവിടെ ഇരുന്നു കഴിക്കാനുള്ള സൗകര്യമില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ”എന്റെ പജീറോ ഇവിടെയുണ്ട്” എന്ന് പറഞ്ഞ് അദ്ദേഹം വണ്ടിയുടെ അടുത്തേക്ക് കൂട്ടി കൊണ്ടുപോയി. താന്‍ രണ്ട് ഇഡ്ഡലി എടുത്ത് ചമന്തി ഒഴിച്ച് കുഴച്ചു.

പക്ഷേ ഇത്രേം സമയമായതു കൊണ്ട് ചമ്മന്തി വളിച്ചു പോയിരുന്നു. ഭക്ഷണത്തിന്റെ രുചി മാറിയാല്‍ തനിക്ക് വലിയ ബുദ്ധിമുട്ടാണ്. സാമ്പാര്‍ കഴിച്ചാല്‍ ഗ്യാസിന്റെ പ്രശ്നം വരും. കഴിക്കാനാവാതെ താന്‍ കുഴച്ചോണ്ടിരിക്കുവാണ്. ലാലേട്ടന്‍ ആസ്വദിച്ച് കഴിക്കുന്നുണ്ട്.

താന്‍ കഴിക്കാതിരിക്കുന്നത് കണ്ട് ലാലേട്ടന്‍ ചോദിച്ചു ‘എന്താ മോനേ കഴിക്കുന്നില്ലേ’ എന്ന്. ചമ്മന്തി കുറച്ച് വളിച്ചുവെന്ന് പറഞ്ഞു. ‘പിന്നെ എന്തിനാ മോനേ അത്രയും ഇഡലി എടുത്തത്, വേസ്റ്റ് ചെയ്യാന്‍ പാടുണ്ടോ’ എന്ന് അദ്ദേഹം ചോദിച്ചു. സാമ്പാര്‍ ഒഴിച്ച് കഴിക്കെന്ന് പറഞ്ഞപ്പോള്‍ താന്‍ ഗ്യാസിന്റെ പ്രശ്നം പറഞ്ഞു.

‘മോനേ ഭക്ഷണത്തോട് ഒരിക്കലും ഇങ്ങനെ ചെയ്യല്ല്. ഒരു നേരത്തെ ഭക്ഷണം ദൈവം തരുന്നതാണ്’ എന്നൊക്കെ പറഞ്ഞ് അദ്ദേഹം തന്നെ ഉപദേശിച്ചു. അപ്പോള്‍ പുള്ളിടെ ഫുഡ് ഓള്‍മോസ്റ്റ് കഴിഞ്ഞു. പ്ലേറ്റ് നല്ല ക്ലീനാക്കി വെച്ചിരിക്കുകയാണ്. ഫുഡ് കളയാം എന്ന് താന്‍ വിചാരിച്ചു.

‘നിങ്ങള് കഴിക്കുന്നില്ലേ, ഇങ്ങ് താ’ എന്ന് പറഞ്ഞ് താന്‍ കൈ കൊണ്ട് കുഴച്ച് മറിച്ചിട്ട ഫുഡ് മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു. നമ്മുടെ കുടുംബത്തിലുള്ളവര്‍ പേലും മടിക്കും. ആരായാലും മടിക്കും. താന്‍ കുഴച്ച് മറിച്ചിട്ട ആ ഫുഡ് അദ്ദേഹം കഴിച്ചു എന്നാണ് മനോജ് കെ. ജയന്‍ പറയുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍