മോഹന്‍ലാലിന്റെ അമ്മയാകണമെങ്കില്‍ അതില്‍ എനിക്ക് മടിയില്ല, സിനിമാ നടി എന്ന ലേബില്‍ മാത്രം അറിയപ്പെടാന്‍ ആഗ്രഹമില്ല: മങ്ക മഹേഷ്

സിനിമയിലും സീരിയലിലും അമ്മ വേഷങ്ങളിലൂടെ തിളങ്ങുന്ന താരമാണ് മങ്ക മഹേഷ്. അഭിനയത്തിന് പ്രധാന്യം നല്‍കുമ്പോള്‍ ഗ്ലാമറിന് പ്രാധാന്യം നല്‍കേണ്ടതില്ല എന്നാണ് മങ്കയുടെ അഭിപ്രായം. അമ്മ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങി പോയെങ്കിലും ഇനി അവാര്‍ഡ് കിട്ടുന്നൊരു വേഷം ചെയ്യണമെന്നാണ് നടിയുടെ ആഗ്രഹം.

മരണം വരെ അഭിനയിക്കണമെന്ന് ഒന്നും തനിക്കില്ല. എങ്കിലും നല്ലൊരു വേഷം ചെയ്യണമെന്നുണ്ട്. ഒരു അവാര്‍ഡിന് പറ്റിയ കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്. ഗ്ലാമറിന് പ്രധാന്യം കൊടുക്കാതെ അഭിനയത്തിന് പ്രധാന്യം കൊടുക്കണമെന്ന് ഭയങ്കര ആഗ്രഹമാണ്. നമ്മള്‍ ഇനി എന്തായാലും മുഖത്ത് പ്രായം കാണിക്കും. ഇപ്പോള്‍ താന്‍ അമ്മമ്മ ആയി. തന്റെ കൊച്ചുമകന് പതിനാല് വയസായി.

അപ്പോള്‍ തനിക്ക് വയസായെന്ന് പറയുന്നതില്‍ ഒരു മടിയുമില്ല. അതു പോലെയുള്ള വയസായ വേഷങ്ങള്‍ തനിക്ക് കിട്ടിയാല്‍ മതി. മോഹന്‍ലാലിന്റെ അമ്മയായിട്ട് ചെയ്യണമെങ്കില്‍ അതില്‍ തനിക്ക് മടിയില്ല. സീരിയലുകളില്‍ ആണെങ്കിലും തനിക്ക് നല്ല വേഷങ്ങളാണ് കിട്ടിയിട്ടുള്ളത്. സിനിമാ നടി എന്ന ലേബലില്‍ അറിയപ്പെടാന്‍ മാത്രമല്ല ആഗ്രഹം.

മകളുടെ അമ്മയായിട്ടും നല്ലൊരു അമ്മായിയമ്മയാണെന്നും കേള്‍ക്കാനാണ് ഇഷ്ടം. പിന്നെ സിനിമയില്‍ വന്നത് കൊണ്ടാണ് എവിടെ പോയാലും ഈ ബഹുമാനം എനിക്ക് കിട്ടുന്നത്. യാത്ര ചെയ്യുമ്പോഴാണെങ്കിലും വഴിയില്‍ പോലീസിനെ കണ്ടാല്‍ ആ നിങ്ങളാണോ, എങ്കില്‍ ശരിയെന്ന് പറയും.

അമ്പലങ്ങളില്‍ പോയാലും വലിയ ക്യൂവാണെങ്കില്‍ അതിലൊന്നും നില്‍ക്കേണ്ടെന്ന് പറയും. അതൊക്കെ സിനിമയിലും സീരിയലിലും അഭിനയിച്ചത് കൊണ്ടാണല്ലോ എന്നോര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്നും മങ്ക മഹേഷ് സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Latest Stories

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം