'ഒരു കഥൈ സൊല്ലട്ടുമാ' - വിജയ് സേതുപതിയോട് മഞ്ജു വാര്യര്‍

“വിജയ് ഒരു കഥൈ സൊല്ലെട്ടുമാ” – വിക്രംവേദയിലെ പഞ്ച് ഡയലോഗിലൂടെയായിരുന്നു മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയെക്കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചത്. ഏഷ്യാവിഷന്‍ പുരസ്‌ക്കാര ദാന ചടങ്ങിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. വിജയ് സേതുപതിക്ക് പുരസ്‌ക്കാരം നല്‍കാന്‍ വേദിയില്‍ എത്തിയതായിരുന്നു മഞ്ജു വാര്യര്‍.

ഇവിടെയുള്ള എല്ലാവരെയും പോലെ തന്നെ ഞാനും വിജയുടെ ഒരു ഫാനാണ്. താങ്കളുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. താങ്കള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു” – മഞ്ജു പറഞ്ഞു.

സ്വന്തം നാട്ടിലുള്ളവര്‍ സ്‌നേഹിക്കുന്നത് കാണുന്നതിനേക്കാള്‍ സന്തോഷമാണ് അയല്‍നാട്ടുകാര്‍ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. മഞ്ജു വാര്യരെ ഏറെ സ്‌നേഹിക്കുന്ന താന്‍ ആദ്യമായാണ് നേരില്‍ കാണുന്നതെന്നും പറഞ്ഞു.

വേദിയില്‍ അവതാരകര്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാലാണോ മമ്മൂട്ടിയാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. മോഹന്‍ലാലിന്റെ തന്മാത്രയിലെ അഭിനയം കണ്ട് താന്‍ തകര്‍ന്നു പോയെന്നും ജീവിതത്തിലൊരിക്കലെങ്കിലും അതുപോലെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു. തന്മാത്രയില്‍ മോഹന്‍ലാല്‍ ഓഫീസും വീടും പരസ്പരം തിരിച്ചറിയാതെ അര്‍ദ്ധനഗ്നനായി നടക്കുന്ന സീനില്‍ അസാധ്യ പ്രകടനമാണെന്ന് വിലയിരുത്തിയ വിജയ് സേതുപതി മമ്മൂട്ടിയെയും ദുല്‍ഖറിനെയും ഫഹദിനെയും വാഴ്ത്തി.

Latest Stories

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

നായികയായി എത്തുന്ന ആദ്യ സിനിമ, കൃഷ്‌ണേന്ദുവിന് കൈയ്യടി; 'പഞ്ചവത്സര പദ്ധതി' പ്രേക്ഷകര്‍ക്കൊപ്പം കണ്ട് അഭിനേതാക്കള്‍

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ഫാമിലി ഓഡിയന്‍സിന്റെ വോട്ട് പവിക്ക് തന്നെ; ഓപ്പണിംഗ് ദിനത്തില്‍ മികച്ച നേട്ടം, 'പവി കെയര്‍ടേക്കര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ടി20 ലോകകപ്പ് 2024: രോഹിത്തിനൊപ്പം ഓപ്പണറായി അവന്‍ വരണം, കോഹ്ലിയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും; വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍