അദ്ദേഹത്തിന്റെ ഒരു ഫ്രെയിമില്‍ എങ്കിലും നില്‍ക്കാന്‍ കഴിയണേയെന്ന് പണ്ടൊക്കെ ആഗ്രഹിച്ചിട്ടുണ്ട്, അതിന് വേണ്ടി മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചു: മഞ്ജു വാര്യര്‍

ഇതുവരെ ചെയ്യാത്ത പുതിയ പല പരീക്ഷണങ്ങളും ‘ജാക്ക് ആന്‍ഡ് ജില്‍’ ചിത്രത്തില്‍ ചെയ്തിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. സന്തോഷ് ശിവന്റെ ഫ്രെയ്മില്‍ നില്‍ക്കാന്‍ സാധിക്കാന്‍ ആഗ്രഹിച്ചതിനെ കുറിച്ചും സിനിമയുടെ വിശേഷങ്ങളുമാണ് താരം റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്.

ജാക്ക് ആന്‍ഡ് ജില്ലിലെ തന്റെ കഥാപാത്രം ഫണ്ണിയാണ്. ഒപ്പം അഡ്വന്‍ഞ്ചറുമാണ്. താന്‍ ഇതുവരെ ചെയ്യാത്ത പുതിയ പുതിയ പരീക്ഷണങ്ങളും ആ സിനിമയില്‍ തന്നെ കൊണ്ട് സന്തോഷേട്ടന്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. അതൊക്കെ സന്തോഷേട്ടന്റെ റിസ്‌കാണ്. സിനിമയെ കുറിച്ച് കേള്‍ക്കുന്ന കാലം തൊട്ടേ കേള്‍ക്കുന്ന പേരാണ് സന്തോഷ് ശിവന്റെ ക്യാമറയെ കുറിച്ച്.

അദ്ദേഹത്തിന്റെ ഒരു ഫ്രെയിമിലെങ്കിലും നില്‍ക്കാന്‍ കഴിയണേയെന്ന് പണ്ടൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍, അതിലുപരി ഒരു നല്ല മനുഷ്യന്റെ കൂടെ ഏകദേശം ഒന്നരമാസത്തോളം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. നല്ല അനുഭവങ്ങളായിരുന്നു അതെല്ലാം. അതിലുപരി നല്ലൊരു മനസിന് ഉടമ കൂടിയാണ് അദ്ദേഹമെന്ന് മഞ്്ജു പറയുന്നു.

അതേസമയം, ചിത്രത്തില്‍ നേരത്തെ പുറത്തെത്തിയ ”കിം കിം” എന്ന ഗാനം കൂടാതെ മറ്റൊരു തമിഴ് പാട്ട് കൂടി മഞ്ജു ആലപിച്ചിട്ടുണ്ട്. തമിഴിലെ തന്റെ ആദ്യത്തെ പാട്ടായിരിക്കും ഇതെന്നും അത്യാവശ്യം നല്ല രീതിയിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും മഞ്ജു പറഞ്ഞു. സിനിമയ്ക്ക് വേണ്ടി ഏകദേശം ഒരു മാസത്തോളം മിക്സ് മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചെന്നും താരം പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ