ഞാനൊരു ബോറിംഗ് റൈഡറാണ്, വണ്ടിയുമായി ഒറ്റയ്ക്ക് ഇറങ്ങുന്നത് അമ്മക്കും ചേട്ടനും പേടിയാ: മഞ്ജു വാര്യര്‍

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ടൂ വീലര്‍ ലൈസന്‍സ് എടുത്ത് പുതിയൊരു ബൈക്ക് നടി മഞ്ജു വാര്യര്‍ സ്വന്തമാക്കിയത്. നടന്‍ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് തന്നെ ലൈസന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും മഞ്ജു പറഞ്ഞിരുന്നു. ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്കാണ് മഞ്ജു എടുത്തത്.

വാഹനമോടിക്കാന്‍ അറിയാമെങ്കിലും അമ്മയും ചേട്ടനും തന്നെ ഒറ്റയ്ക്ക് റോഡിലേക്ക് ഇറക്കാറില്ല എന്നാണ് മഞ്ജു ഇപ്പോള്‍ പറയുന്നത്. മോട്ടോര്‍ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് താരം സംസാരിച്ചത്. മഞ്ജുവിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

”വലിയ കുഴപ്പമില്ലാതെ വണ്ടിയോടിക്കുന്ന ഒരാളാണ് ഞാന്‍, പക്ഷെ ഒറ്റയ്ക്ക് ഒരു വണ്ടിയുമായി വിടാന്‍ അമ്മക്കും ചേട്ടനും പേടിയാണ്. റോഡില്‍ വളരെ വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ കാര്യം ഓര്‍ത്തിട്ടാണ് ആ പേടി. ഓവര്‍ടേക്ക് ചെയ്യണമെന്ന ചിന്ത ഒഴിവാക്കി എല്ലാവരും പതുക്കെ പോകുക” എന്നാണ് മഞ്ജു പറയുന്നത്.

താന്‍ ഒരു ബോറിങ്ങ്, സാഹസികതയൊട്ടുമില്ലാത്ത ഡ്രൈവറാണെന്നും അങ്ങനെയാകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും മഞ്ജു പറയുന്നുണ്ട്. അതേസമയം, മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം ആണ് മഞ്ജുവിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

മാര്‍ച്ച് 24ന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്