'മിസ്റ്റര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് നിങ്ങള്‍ എന്താണ് ഈ ചെയ്തു വെച്ചിരിക്കുന്നത്... എവിടുന്നു കിട്ടി ഈ കഥ?'; നായാട്ടിനെ കുറിച്ച് മഞ്ജു സുനിച്ചന്‍

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം “നായാട്ടി”നെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവര്‍ വേഷമിട്ട നായാട്ട് തിയേറ്ററില്‍ ശ്രദ്ധ നേടിയ ശേഷമാണ് ഒ.ടി.ടിയില്‍ എത്തിയത്. സിനിമ കണ്ട ശേഷം നെഞ്ചത്ത് ഒരു കരിങ്കല്ല് എടുത്ത് വെച്ച പോലെയുണ്ട് എന്നാണ് നടി മഞ്ജു സുനിച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

മഞ്ജു സുനിച്ചന്റെ കുറിപ്പ്:

മിസ്റ്റര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് നിങ്ങള്‍ എന്താണ് ഈ ചെയ്തു വെച്ചിരിക്കുന്നത്… എവിടുന്ന് കിട്ടി നിങ്ങള്‍ക്ക് ഈ ആര്‍ട്ടിസ്റ്റുകളെ.. എവിടുന്നു കിട്ടി ഈ കഥ? ഇന്നലെ രാത്രി അറിയാതെ ഒന്ന് കണ്ടു പോയി.. പിന്നെ ഉറങ്ങാന്‍ പറ്റണ്ടേ.. നെഞ്ചത്ത് ഒരു കരിങ്കല്ല് എടുത്ത് വെച്ചിട്ട് നിങ്ങള്‍ അങ്ങ് പോയി..

ജോജു ജോര്‍ജ് ചേട്ടാ എന്തൊരു അച്ഛനാണ് നിങ്ങള്‍… എന്തൊരു ഓഫീസറാണ്.. ഏറ്റവും ചിരി വന്നത് മകളുടെ മോണോആക്ട് വീട്ടില്‍ വന്ന ആളെ ഇരുത്തി കാണിക്കുന്നത് കണ്ടപ്പോഴാണ്.. മണിയന്‍ ഇപ്പോഴും മനസ്സില്‍ നിന്നു പോകുന്നില്ല.. നിങ്ങള്‍ തൂങ്ങിയാടിയപ്പോള്‍ ഞങ്ങള്‍ ആകെ അനിശ്ചിതത്വത്തിലായി പോയല്ലോ.. ആ മകള്‍ ഇനി എന്ത് ചെയ്യും.

മിസ്റ്റര്‍ ചാക്കോച്ചന്‍ -കുഞ്ചാക്കോ ബോബന്‍ നിങ്ങളുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള ആളായിരിക്കും പ്രവീണ്‍ മൈക്കല്‍.. പറഞ്ഞും എഴുതിയും ഒന്നും വെക്കാന്‍ പറ്റുന്നതല്ല നിങ്ങളുടെ പ്രകടനം.. എന്തൊക്കെയോ ഉള്ളിലൊതുക്കി പ്രേക്ഷകനെ കണ്‍ഫ്യൂഷന്‍ അടുപ്പിച്ചാണ് നിങ്ങള്‍ ഇടിവണ്ടീല്‍ കേറി പോയത്

നിമിഷ സജയന്‍ മേക്കപ്പ് ഇടത്തില്ലായോ എന്ന് പറഞ്ഞ് ആരോ എന്തൊരോ ഇച്ചിരി നാള്‍ക്കു മുമ്പ് കൊച്ചിനോട് എന്തോ പറയുന്നത് കേട്ടു.. അതിനെയെല്ലാം പൊളിച്ചടുക്കികൊടുത്തു മോളേ നീ.. ലവ് യൂ സോ മച്ച്.

പിന്നെ മോനെ ബിജു ദിനീഷ് ആലപ്പി… നീ എന്തായിരുന്നു.. എന്തൊരു അഹങ്കാരമായിരുന്നു നിന്റെ മുഖത്ത്.. അടിച്ച് താഴത്ത് ഇടാന്‍ തോന്നും. കുറച്ചു പാവങ്ങളെ ഇട്ടു ഓടിച്ചപ്പോള്‍ നിനക്ക് തൃപ്തിയായല്ലോ.. ഇതൊക്കെ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തോന്നിയ എന്റെ ആവലാതികള്‍ ആണ്..

അഭ്രപാളിയില്‍ ഇനിയും ഒരുപാട് വേഷങ്ങള്‍ ആടിത്തിമിര്‍ക്കേണ്ടിയിരുന്ന ശ്രീ അനില്‍ നെടുമങ്ങാടിന്റ മറ്റൊരു പോലീസ് വേഷം അല്‍പ്പം സങ്കടത്തോടെയാണ് കണ്ടിരുന്നത്.. കൂട്ടത്തില്‍ യമ ഗില്‍ഗമേഷ് എസ്പി അനുരാധയായി കിടുക്കി

മനോഹരമായൊരു സിനിമ ഞങ്ങള്‍ക്ക് തന്നതിന് എത്രകണ്ട് നന്ദി പറഞ്ഞാലും തീരില്ല.. ഡയറക്ഷന്‍ സിനിമാറ്റോഗ്രാഫി കാസ്റ്റ് കോസ്റ്റ്യൂം എല്ലാവരും പൊളിച്ചടുക്കി. വലുതും ചെറുതുമായ എല്ലാ വേഷങ്ങളില്‍ വന്നവരും ആടിത്തിമിര്‍ത്തിട്ട് പോയി.. ഇരയെ വേട്ടയാടാന്‍ നായാട്ടിനു വരുന്നവന്‍ മറ്റൊരുവനാല്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു..

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ