ആരെയും കുറച്ച് കാണിക്കാനല്ല, വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്; 'ലേഡി സൂപ്പര്‍സ്റ്റാര്‍' പരാമര്‍ശത്തില്‍ മഞ്ജു പിള്ള

തനിക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാല്‍ ഉര്‍വശിയാണെന്ന് പറഞ്ഞ നടി മഞ്ജു പിള്ളയുടെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. ഇതിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മഞ്ജു പിള്ള ഇപ്പോള്‍. ആരെയും കുറച്ച് കാണിക്കാനല്ല, സ്വന്തം അഭിപ്രായമാണ് താന്‍ പറഞ്ഞത് എന്നാണ് മഞ്ജു പറയുന്നത്.

”വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. ആരെയും കുറച്ച് കാണിക്കാനല്ല. എനിക്ക് എന്റേതായ ഇഷ്ടങ്ങളില്ലേ. ഞാനാരെയും താരതമ്യം ചെയ്ത് സംസാരിച്ചതല്ല. എന്റെ മനസില്‍ ഉര്‍വശി തന്നെയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍.”

”നായികാ സ്ഥാനത്ത് നിന്ന് കൊണ്ടാണ് ഉര്‍വശിയെ ഞാന്‍ സൂപ്പര്‍ സ്റ്റാറെന്ന് പറഞ്ഞത്. അങ്ങനെ നോക്കിയാല്‍ ഷീലാമ്മയും ശാരദാമ്മയും സൂപ്പര്‍ സ്റ്റാറുകളാണ്. ഞാനിവരെയൊക്കെ തള്ളിപ്പറഞ്ഞെന്ന് പറയാനൊക്കുമോ? ഉര്‍വശി തന്നെയാണ് എന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍.”

”അതെന്റെ വ്യക്തിപരമായ കാര്യം. ഉര്‍വശിയേക്കാള്‍ എനിക്കിഷ്ടപ്പെട്ട നടിയാണ് കെപിഎസി ലളിത. അവര്‍ ക്യാരക്ടര്‍ റോളുകളാണ് ചെയ്തത്. രണ്ടിനെയും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. എനിക്ക് ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്കൊന്നും സമയമില്ല” എന്നാണ് മഞ്ജു പിള്ള പറയുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്