‘എന്റെ സങ്കല്പത്തിലുള്ള പുരുഷനല്ലല്ലോ താങ്കള്‍, നിങ്ങള്‍ക്ക് ഒരുപാട് കുറവുകള്‍ ഉണ്ട്: തുറന്നടിച്ച് മഞ്ജു പത്രോസ്

സിനിമ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ മഞ്ജു പത്രോസ് ബിഗ്‌ബോസ് റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.  ഇപ്പോൾ  തന്റെ വീഡിയോ നേരെ അധിക്ഷേപ വാക്കുകൾ പങ്കുവെയ്ക്കുന്നവർക്ക്  മറുപടി നൽകിയിരിക്കുകയാണ് നടി.

ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒരു ഹിന്ദി ഗാനത്തിന് ചുവടുവെയ്ക്കുന്ന ഒരു സിംപിള്‍ വീഡിയോ. അതിഭീകരമായ നൃത്തമൊന്നുമല്ല ഒരു സാധാ വീഡിയോ. അതെന്റെ ആഗ്രഹം ആണ്. അത് നിങ്ങള്‍ക്ക് കാണാം തള്ളിക്കളയാം. എന്ത് വേണമെങ്കിലും ചെയ്യാം. ഞാന്‍ ഇടുന്നത് എല്ലാം നിങ്ങള്‍ക്ക് ഇഷ്ടം ആകണെമെന്ന് വാശിയൊന്നും എനിക്കില്ല. എന്നാല്‍ അതില്‍ വന്ന രസകരമായ കമന്റ് ഞാന്‍ കണ്ടു. അജു പദ്മനാഭന്‍ എന്നയാളാണ് കമന്റ് ഇട്ടത്. അജു വ്‌ളോഗര്‍ ആണ്, റൈറ്ററാണ്, സംവിധായകന്‍ , ഡ്രീമാര്‍, ക്രിയേറ്റര്‍, സിംഗര്‍ റൈഡര്‍, ഫോട്ടോഗ്രാഫര്‍ ഒക്കെയാണ്. അങ്ങിനെ ഒരുപാട് അവകാശവാദങ്ങള്‍ അജു ഉന്നയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോയും ഞാന്‍ കാണിക്കുന്നുണ്ട്. ഇത് അജുവിനോട് മാത്രമല്ല. അജുവിന്റെ കാഴ്ചപ്പാടുള്ള ഒരുപാട് ആളുകളൊടായിട്ടാണ് ഞാന്‍ ഇത് പറയുന്നത്.
എന്തൊക്കെയാണ് ഈ ചക്ക പോത്ത് കാണിക്കുന്നത് എന്നാണ്’, അജുവിട്ട കമന്റ്. അജു ഒരു കാര്യം മനസിലാക്കണം. എന്റെ കണ്ണില്‍ അജുവിന് ഒരുപാട് കുറവുകള്‍ ഉണ്ട്. എന്റെ മനസ്സിലുള്ള പുരുഷ സങ്കല്‍പ്പത്തിന് വേണ്ട പൊക്കം അജുവിന് ഇല്ല. അജുവിന്റെ മുഖം ഇപ്പറഞ്ഞ പോലെ എന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള മുഖമല്ല. അജു അജുവിന്റെ പ്രൊഫൈലില്‍ പ്രശസ്ത നടന്മാരുടെ വീഡിയോകള്‍ അനുകരിച്ചത് പങ്കിട്ടിട്ടുണ്ട്. ആ വീഡിയോകള്‍ പെര്‍ഫെക്റ്റാണോ, അത് കണ്ടിട്ട് എന്തൊക്കെയാണ് ഈ പോങ്ങന്‍ കാണിച്ചുകൂട്ടുന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് എന്റെ തെറ്റാണോ , നിങ്ങളുടെ തെറ്റാണോ? നിങ്ങള്‍ക്ക് നിങ്ങളുടെ മുഖവും ശരീരവും തന്നിരിക്കുന്നത് ഈശ്വരന്‍ ആണ്. അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിച്ചില്ല എങ്കില്‍ അത് തെറ്റാണ്. എന്തിനാണ് ഇത്തരം ബോഡി ഷേമിംഗ് ന്നടത്തുന്നത്.

ഇത്തരം ബോഡി ഷേമിംഗ് നിങ്ങള്‍ ദയവായി നടത്താതെ ഇരിക്കൂ. നിങ്ങള്‍ക്ക് ഇതുവരെയും മതിയായില്ലേ? ആരോടാണ് നിങ്ങളീ വാശി തീര്‍ക്കുന്നത്. സാധാരണക്കാരായ ആളുകളോടോ? എന്നെ പൊണ്ണത്തടിച്ചി എന്ന് വിളിക്കുന്നത് ആദ്യമായിട്ടല്ല. എനിക്ക് ഭക്ഷണം കഴിക്കാന്‍ തോന്നിയാല്‍ കഴിക്കും, തടി വപ്പിക്കാന്‍ തോന്നിയാല്‍ വയ്ക്കും.  ഞാന്‍ കറുത്തതോ, വണ്ണം വച്ചതോ എന്റെ കുറവ് കൊണ്ടാണോ? ഇതെല്ലാം കണ്ടിട്ടും ആളുകള്‍ ചിരിക്കുന്നത് എന്തിനാണ് എന്ന് അറിയാമോ? നിങ്ങള്‍ ഉണ്ടാക്കി വച്ച അപകര്‍ഷതാ ബോധം മാറ്റി വയ്ക്കാന്‍ ആണ്.  ബോഡി ഷേമിങ് നിര്‍ത്തുക.’

Latest Stories

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ