ആരും കേസൊന്നും കൊടുക്കരുത്, എനിക്ക് രണ്ട് ഭാര്യമാരുണ്ട്; പ്രസ് മീറ്റില്‍ ഞെട്ടിച്ച് മമ്മൂട്ടി 

തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന പ്രസ്താവനയുമായി മമ്മൂട്ടി. ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടി സംസാരിച്ചത്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ആരും കേസൊന്നും കൊടുക്കാന്‍ പോകരുത് എന്നാണ് തമാശരൂപേണ മമ്മൂട്ടി പറയുന്നത്.

”ഈ പടത്തില്‍ എനിക്ക് രണ്ട് നായികമാരാണ്. രണ്ടു പേരും എന്റെ ഭാര്യമാരായിട്ടാണ് അഭിനയിക്കുന്നത്. ആരും കേസൊന്നും കൊടുക്കാന്‍ പോവരുത്. സിനിമയിലാണ്. ഒന്ന് തമിഴ് ഭാര്യ, ഒന്ന് മലയാളം ഭാര്യ” എന്നാണ് തമാശയോടെ മമ്മൂട്ടി പറയുന്നത്.

പിന്നാലെ സിനിമയിലെ നായികമാരെ കുറിച്ചും ഷൂട്ടിംഗിനിടയില്‍ ഉണ്ടായ രസകരമായ അനുഭവങ്ങളും താരം പങ്കുവെച്ചു. ഒരു നായിക ഭയങ്കര ഡാന്‍സറാണ്. ഷൂട്ടിംഗ് സമയത്ത് പനിയൊക്കെ വരും. സത്യത്തില്‍ പേടിച്ച് പനിക്കുന്നതാണ്. അവിടുത്തെ കാലവസ്ഥ വളരെ മോശമായിരുന്നു.

ചൂട് കൂടുതലായിരുന്നു. ഇദ്ദേഹത്തിന് പനി എപ്പോള്‍ വരുമെന്നോര്‍ത്ത് ഭയന്നാണ് തങ്ങള്‍ ഷൂട്ടിംഗ് മുന്നോട്ട് കൊണ്ട് പോയി കൊണ്ടിരുന്നത്. അഭിനയിച്ച് വന്നാല്‍ പിന്നെ കുറച്ച് നേരത്തേക്ക് തളര്‍ന്ന് ക്ഷീണിച്ചൊക്കെ ഇരിക്കും. അഭിനയം വല്ലാത്തൊരു അധ്വാനമാണെന്ന് തനിക്കപ്പോഴാണ് മനസിലായത് എന്നും മമ്മൂട്ടി പറഞ്ഞു.

ജനുവരി 19ന് ആണ് നന്‍പകല്‍ നേരത്ത് മയക്കം റിലീസ് ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോംമ്പോയില്‍ എത്തിയ ചിത്രം ഐഎഫ്എഫ്‌കെയില്‍ ഗംഭീര പ്രതികരണം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.

Latest Stories

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ