ബഹുമാനിക്കാന്‍ തക്ക പ്രായമില്ലെങ്കിലും ഈ രൂപം ചില ഓര്‍മ്മകളുണര്‍ത്തുന്നു, അപ്പോള്‍ ബഹുമാനിച്ച് പോകും; മുരളി ഗോപിയെക്കുറിച്ച് മനസ്സുതുറന്ന് മമ്മൂട്ടി

നടന്‍ മുരളി ഗോപിയെപ്പറ്റി മമ്മൂട്ടി മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
“മുരളി ഗോപിയെ കാണുമ്പോള്‍ പലപ്പോഴും ഗോപിയേട്ടനെ ഓര്‍മ്മ വരും. മുരളിയ്ക്ക് പക്ഷെ ബഹുമാനിക്കാന്‍ തക്ക പ്രായമില്ലെങ്കിലും ഈ രൂപവും ചില നോട്ടവും കാണുമ്പോള്‍ ഗോപിയേട്ടന്‍ ആണെന്ന് കരുതി നമ്മള്‍ ഒന്ന് ബഹുമാനിച്ച് പോകും. അദ്ദേഹം പറയുന്നു.

നോട്ടവും ചില സമയത്തെ ശബ്ദമൊക്കെ ഗോപിയേട്ടനെ പോലെ തോന്നും. ഇച്ചിരി തടി കൂടുതലാണ് മുരളിയ്ക്ക്. ഗോപിയേട്ടന് ഇത്രയും തടിയില്ലല്ലോ.
അച്ഛനെ പകര്‍ന്ന മകന്‍ തന്നെയാണത്. അദ്ദേഹം അത് തെളിയിക്കുന്നുമുണ്ട്. നല്ല കണ്ണുകളാണ് മുരളിയ്ക്ക്. കണ്ണിനകത്തൊക്കെ ഒരുപാട് കാര്യങ്ങളുണ്ട്. കണ്ണ് എന്നത്, കണ്ണിലാണ് എല്ലാ ഭാവങ്ങളും വരേണ്ടത്. പലരും അതുപയോഗിക്കാറില്ല. അതുപയോഗിക്കാന്‍ അറിയുകയും വേണം. അതറിയുന്ന ഒരാളാണ് മുരളി ഗോപി.

പിന്നെ അത്യാവശ്യം കഥയും വായനയും സിനിമ കാണലും ഒക്കെയുള്ളയാളാണ്. അതുകൊണ്ട് തന്നെ സംസാരിച്ചിരിക്കാനൊക്കെ നല്ല രസമുള്ള വ്യക്തിയാണ് മുരളി,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി