ഇതൊക്കെ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ട്': മമ്മൂട്ടി പറഞ്ഞത്

താന്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മമ്മൂട്ടി മുന്‍പൊരിക്കല്‍ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിനേതാവ് എന്നതിന് പുറമെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മമ്മൂട്ടി പങ്കാളിയാണ്. പലപ്പോഴും അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരാറുമുണ്ട്.

എന്നാല്‍ തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനോട് തനിക്ക് തീരെ താല്പര്യം ഇല്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ഞാന്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ കൊട്ടിഘോഷിക്കുമ്പോള്‍ എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. ഞാനൊരു വലിയ പുള്ളിയാണ്, ഞാന്‍ അങ്ങനെയൊക്കെ ചെയ്തു, ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വല്ലാത്ത ഒരു ജാള്യതയാണ് അനുഭവപ്പെടുന്നത്.

പിന്നെ എന്നെ ഇവര്‍ നിരന്തരം ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളില്‍ വരും. അതൊന്നും നമുക്ക് തടയാന്‍ നമ്മളെക്കൊണ്ട് പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ?ഗുണം ഉണ്ടാകുന്നെങ്കില്‍ ആയിക്കോട്ടെ’, എന്ന് മമ്മൂട്ടി പറയുന്നു.

താന്‍ നേരിട്ട് കൊടുക്കുന്നത് അല്ലാതെ, ഉദ്ഘാടനങ്ങള്‍ക്കും മറ്റും ലഭിക്കുന്ന തുക എല്ലാം തന്റെ കെയര്‍ ആന്റ് ഷെയര്‍ ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും മമ്മൂട്ടി പറയുന്നു. 2016ല്‍ നടന്ന ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ മിഥുന്‍ രമേശുമായി നടന്ന അഭിമുഖത്തില്‍ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്