ആദിയെക്കുറിച്ചും പ്രണവിനെക്കുറിച്ചും മമ്മൂട്ടി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയെക്കുറിച്ച് പ്രതികരണവുമായി മമ്മൂട്ടി. സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്ന തന്റെ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി അബുദബിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പ്രണവിന്റെ വരവ് ഗംഭീരമായെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അവന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

” 36 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായാണ് വലിയൊരു ജനക്കൂട്ടത്തെ അഭിമുഖീകരിക്കുന്നത്. സ്ട്രീറ്റ്‌ലൈറ്റ്‌സിന് മികച്ച പ്രതികരണം ലഭിക്കുന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. കേരളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ തന്നെ ഗള്‍ഫ് നാടുകളിലും റിലീസ് വേണമെന്ന് ആദ്യം മുതലെ ആഗ്രഹിച്ച കാര്യമാണ്. അതിന് ഫാര്‍സ് ഫിലിംസിന് നന്ദി. ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്ന എല്ലാ നടീനടന്മാരും സിനിമയിലെ നായികാനായകന്മാരാണ്. അത് തന്നെയാണ് ചിത്രം നിര്‍മിക്കാന്‍ കാരണമായതും. ഞാന്‍ ഈ സിനിമ നിര്‍മിച്ചത് ഈ സിനിമയോടുള്ള വിശ്വാസത്തിലുപരി നിങ്ങള്‍ പ്രേക്ഷകരോടുള്ള വിശ്വാസം കൊണ്ട് കൂടിയാണ്. നാട്ടില്‍ രണ്ട് മലയാളചിത്രങ്ങളാണ് റിലീസ് ആയത്. പ്രണവിന്റെ വരവ് ഗംഭീരമായിരിക്കുന്നുവെന്നാണ് അറിഞ്ഞത്, പ്രണവിന് അഭിനന്ദനങ്ങള്‍. സ്ട്രീറ്റ്‌ലൈറ്റ്‌സ് ഗള്‍ഫില്‍ ആദ്യം റിലീസിനെത്തി. പിന്നീട് ആദിയെത്തും. രണ്ട് സിനിമകളും വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.”

സൗബിന്‍ ഷാഹിര്‍, സോഹന്‍ സീനുലാല്‍, സംവിധായകന്‍ ഷാംദത്ത് സൈനുദ്ദീന്‍ തുടങ്ങിയവരും പ്രമോഷന്റെ ഭാഗമായി അബുദബിയിലെത്തിയിരുന്നു. അബുദബിയിലെ ദല്‍മാ മോളിലായിരുന്നു തൊപ്പി വെച്ച് ചുള്ളനായി മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ പ്ലേ ഹൗസ് ആണ് സ്ട്രീറ്റ്‌ലൈറ്റ്‌സ് സിനിമ നിര്‍മ്മിച്ചത്.

https://www.facebook.com/Mammootty/videos/345544865929873/

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി