ഞാന്‍ ചിന്തിച്ച ജീവിതം ഇതായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു ബന്ധത്തിലേയ്‌ക്കെത്തി, ഒന്നും കൂടി കെട്ടിക്കൂടേ എന്നവര്‍ ചോദിച്ചു; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍

സുകുമാരന്‍ തന്നെ രക്ഷിക്കാന്‍ വേണ്ടി വന്ന അവതാരമായിരുന്നു എന്ന് ് മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക തന്റെ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്.
എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഞാന്‍ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് എത്തുന്നത്.

എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നിയതും അത് മനസിലാക്കിയ ഏക വ്യക്തി സുകുമാരന്‍ ചേട്ടനാണ്. ഞാനിത് അല്ല കഥാപാത്രമെന്ന് സുകുവേട്ടന് നന്നായി അറിയാമായിരുന്നു. സുകുമാരന്‍ എന്ന വ്യക്തിത്വം എന്നെ രക്ഷിക്കാന്‍ വേണ്ടി ദൈവം അയച്ച അവതാരമായിട്ടാണ് ഇന്നും ഞാന്‍ വിശ്വസിക്കുന്നത്.

സുകുമാരന്‍ മരിക്കുമ്പോള്‍ ,അന്നെനിക്കു 39 വയസ്സാണ്. വീണ്ടും വിവാഹം കഴിക്കണമെന്നു പറഞ്ഞവരുണ്ട്. നാട്ടുമ്പുറത്തെ കാരണവന്മാരൊക്കെ സ്വാഭാവികമായും അങ്ങനെയേ പറയു. കുഞ്ഞുങ്ങളെ നന്നായി വളര്‍ത്തണമെന്നതു മാത്രമായിരുന്നു എന്റെ ചിന്ത. ഞാന്‍ പതറിയാല്‍, സങ്കടപ്പെട്ടാല്‍ അതില്‍ നിന്നുള്ള ബലഹീനതയില്‍ എന്റെ കുഞ്ഞുങ്ങളും തളരും. ജീവിതമെന്നത് മനസ്സിലെ വാശിയായിരുന്നു.

കിടപ്പുമുറിയില്‍ കട്ടിലിന് എതിരായി സുകുവേട്ടന്റെ ചിത്രമുണ്ട്. അതിലേക്കു നോക്കുമ്പോള്‍ മല്ലികേ..എന്നു നീട്ടിയുള്ളൊരു വിളി കേള്‍ക്കാം. നോക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ഇരിക്കുന്നതു കാണാം. എന്നാലും എന്നെ ഒറ്റയ്ക്കാക്കി പോയല്ലോ എന്നൊരു പരിഭവം തോന്നാറുണ്ട്. അതൊക്കെ പോട്ടേടീ എന്നൊരു ആശ്വസിപ്പിക്കലും ആ മുഖത്തുണ്ടാകും. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇഡി ഉദ്യോ​ഗസ്ഥർക്ക് നേരെ നടത്തിയ ആക്രമണം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

‘പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു’: പിണറായി വിജയനെ പിന്തുണച്ച് സ്റ്റാലിൻ

ഹർഷിനയുടെ വയറ്റിൽ അഞ്ചുവർഷം കിടന്നത് ഒരു ചവണ മാത്രമല്ല. കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും

ഇഡിക്ക് നേരെ നടന്ന ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു; പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സിപിഎം നേതാക്കൾക്ക് കൈമാറി

മാസപ്പടി കേസിൽ റെയ്‌ഡ്‌ പൂർത്തിയായി; പരിശോധന നീണ്ടുനിന്നത് 8 മണിക്കൂർ,വീണ വിജയന്റെ അക്കൗണ്ട് വിവരങ്ങൾ ഇ ഡി ശേഖരിച്ചു

'ഇഡി സർക്കാരിന്റെ സൈന്യമല്ല, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണം; പിണറായി വിജയനെതിരായ നടപടിയിൽ പ്രതികരിച്ച് മഹുവ മൊയിത്ര

ഇ ഡിക്കെതിരായ സിപിഐഎം ആക്രമണം; പിന്നാലെ മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പങ്കുവെച്ച് പിണറായി വിജയൻ

കേരളത്തിലെ ഇ ഡി റെയ്‌ഡ്, ഇ ഡി ആസ്ഥാനത്ത് പ്രതിഷേധം; എം എ ബേബിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

'പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്‌ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം, പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും സഹകരണവും ഉണ്ട്'; സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

ഈ റെയ്ഡ് ഇഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി; രാജ്യത്തെ ചിലർക്ക് വലിയ മനഃസംതൃപ്തി നൽകുന്നതാണ് ഈ പരിശോധന : പിണറായി വിജയൻ