കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല; അതൊക്കെ അവരുടെ ഇഷ്ടം: മല്ലിക സുകുമാരൻ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത്ത്. പ്രാർത്ഥനയുടെ വസ്ത്രധാരണവും ലുക്കും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അതേസമയം വിമർശിക്കാറുമുണ്ട്. ഇപ്പോഴിതാ പ്രാർത്ഥനയുടെ വസ്ത്രധാരണത്തെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

കൗമുദി മൂവീസിനോടാണ് മല്ലിക സുകുമാരൻ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. പ്രാർത്ഥനയുടെ വസ്ത്രധാരണം ഇഷ്ടമാണെന്നാണ് മല്ലിക പറയുന്നത്. കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്. ആ കുട്ടിക്ക് പത്ത് പതിനാറ് വയസായി. പൂർണിമ ഇട്ടു എന്ന് തന്നെയിരിക്കട്ടെ. ഇക്കാര്യത്തിൽ ഇന്ദ്രനും എതിർപ്പില്ല. ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല. പിന്നെ ഞാനെന്ത് പറയാനാണ്. അങ്ങനത്തെ എതിർപ്പ് എന്തിനാണ്’

പൂർണിമയുടെ പ്രധാന ജോലി ബ്യൂട്ടീക് ആണ്. പൂർണിമ പഴയ സാരിയൊക്കെ വെട്ടി ഓരോ സൈസിൽ ഉടുപ്പ് ഒക്കെ തയ്ച്ചു ഫോട്ടോ എടുത്ത് പലർക്കും അയക്കുന്നുണ്ട്. നിങ്ങൾ വിചാരിക്കുന്നത് പോലെ നിങ്ങൾക്ക് കാണാൻ വേണ്ടി മാത്രമല്ല ഫോട്ടോ. പുറത്തേക്ക് പൂർണിമ ഒരുപാട് ബിസിനസൊക്കെ ചെയ്യുന്ന ഒരു വ്യക്തിയാണ്.

കുട്ടിയല്ലേ, ലണ്ടനിലൊക്കെ പോയി പഠിക്കുമ്പോൾ കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ഒക്കെ ഇട്ടെന്നിരിക്കും. ഇവിടെ വരുമ്പോൾ ഇവിടത്തേതായ രീതിയിൽ ഡ്രസ് ധരിക്കും. സാരിയുടുത്ത് പ്രാർത്ഥന എന്റെ കൂടെ അമ്പലത്തിൽ വന്നിട്ടുണ്ടല്ലോ. അതൊക്കെ അവരുടെ ഇഷ്ടമല്ലേ.. ശ്രദ്ധിക്കണമെന്ന് ഞാൻ പറയും. ഓരോരോ സദസ്സിൽ പോകുമ്പോൾ വിമർശകരായിരിക്കും കൂടുതലും. എന്തെങ്കിലും ഒന്ന് പറയുക എന്നത് മനുഷ്യരുടെ സ്വഭാവമാണ്’ എന്നും മല്ലിക പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ