നീ കുടുംബത്തിന്റെ പേര് കളഞ്ഞു, ഇനി വേണ്ട ഉപേക്ഷിക്കുകയാണെന്ന് അച്ഛന്‍; വീട് വിട്ടിറങ്ങിയ കഥ പറഞ്ഞ് മല്ലിക

ബോളിവുഡിലെ അതീവ ഗ്ലാമറസ് താരമാണ് മല്ലിക ഷെരാവത്ത്. വിദേശത്തേക്ക് താമസം മാറിയതോടെ മല്ലിക ബോളിവുഡില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് ബബിളിന് മല്ലിക നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

‘സിനിമാ രംഗത്തേക്കുള്ള കടന്ന് വരവിനെ കുടുംബം എതിര്‍ത്തതിനെക്കുറിച്ചാണ് മല്ലിക ഷെരാവത്ത് സംസാരിച്ചത്. എന്റെ കുടുംബത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ നേരിട്ടു. പാട്രിയാര്‍ക്കലായ കുടുംബം ആയിരുന്നു എന്റേത്. അച്ഛനും അമ്മയും സഹോദരും എതിര്‍ത്തു’

‘ആ പ്രായത്തില്‍ അത്ര വിവേകം ഉണ്ടാവില്ല. ഈ ലോകം തന്നെ കീഴടക്കാം എന്ന് കരുതി. ഞാന്‍ നടിയാവും എന്നിട്ട് കാണിച്ച് താരാം എന്ന ചിന്ത ആയിരുന്നു. ഞാന്‍ വീട് വിട്ട് ഓടുകയും ചെയ്തു. ഭാഗ്യത്തിന് എല്ലാം വര്‍ക്ക് ഔട്ട് ആവുകയും ചെയ്തു മല്ലിക പറയുന്നു.

‘പാട്രിയാര്‍ക്കെതിരെയുള്ള എന്റെ പോരാട്ടം ആയിട്ടാണ് എന്റെ പേര് മല്ലിക ഷെരാവത്ത് എന്ന് മാറ്റിയത്. അച്ഛന്‍ പറഞ്ഞു, നീ സിനിമയില്‍ പോയി കുടുംബത്തിന്റെ പേര് മോശമാക്കും നിന്നെ ഞാന്‍ ഉപേക്ഷിക്കുന്നു എന്ന്’

‘ഞാന്‍ പറഞ്ഞു നിങ്ങളാരാണ് എന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ നിങ്ങളുടെ പേര് തന്നെ ഉപേക്ഷിക്കുകയാണെന്ന്. പകരം അമ്മയുടെ പേരായ ഷെരാവത്ത് എന്ന് ചേര്‍ത്തു,’ നടി പറഞ്ഞു. റീമ ലംബ എന്നായിരുന്നു മല്ലികയുടെ യഥാര്‍ത്ഥ പേര്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും