ദിലീഷ് പോത്തനെയും പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുണ്ട്, പക്ഷേ മലയാളത്തില്‍ സ്ത്രീകള്‍ക്ക് റോളുകളില്ല: മാളവിക മോഹനന്‍

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കുന്ന സിനിമകള്‍ക്ക് ക്ഷാമമുണ്ടെന്ന് നടി മാളവിക മോഹനന്‍. ഷീല, ശോഭന, മഞ്ജു വാര്യര്‍ എന്നിവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങള്‍ ഇപ്പോഴില്ല. മലയാളത്തില്‍ നല്ല കഥകള്‍ ഉണ്ടാവുന്നുണ്ട് എന്നാല്‍ സ്ത്രീകള്‍ക്ക് റോളുകളില്ല എന്നാണ് മാളവിക പറയുന്നത്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ് എന്നിവവയൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുമുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് റോളുകളില്ല. പാര്‍വതിയുടെ ഉയരെക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകള്‍ മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ല എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മാളവിക വ്യക്തമാക്കുന്നത്.

പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ മാളവിക ഇന്ന് തെന്നിന്ത്യയിലെ മുന്‍ നിര നായികമാരില്‍ ഒരാളാണ്. മമ്മൂട്ടിയാണ് തന്നെ മലയാള സിനിമയിലേക്ക് ക്ഷണിച്ചത് എന്നും താരം വെളിപ്പെടുത്തി. 2013ല്‍ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാന്‍ കേരളത്തില്‍ വന്നപ്പോള്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് മമ്മൂട്ടി ചോദിച്ചു.

അങ്ങനെയാണ് പട്ടം പോലെയില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. പിന്നീട് നിര്‍ണായകത്തിലും ഗ്രേറ്റ്ഫാദറിലും അഭിനയിച്ചു. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കുമെന്നും താരം പറഞ്ഞു. നേരത്തെ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാനിരുന്ന സിനിമ മുടങ്ങിപ്പോയതിനെ കുറിച്ചും മാളവിക പറഞ്ഞിരുന്നു.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ