'മോഹന്‍ലാല്‍ കാമുകനാണെന്ന് നിങ്ങളോട് ആര് പറഞ്ഞു?'; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക, ചര്‍ച്ചയാകുന്നു

’65കാരന്റെ കാമുകിയായി 30കാരി’ എന്ന പരിഹാസ കമന്റിനോട് പ്രതികരിച്ച് നടി മാളവിക മോഹനന്‍. മോഹന്‍ലാലിനൊപ്പമുള്ള ‘ഹൃദയപൂര്‍വ്വം’ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് നടിക്കെതിരെ പരിഹാസ കമന്റ് എത്തിയത്. ’65കാരന്റെ കാമുകിയായി 30കാരി. പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് ഈ മുതിര്‍ന്ന നടന്മാര്‍ ചെയ്യുന്നത്’ എന്നായിരുന്നു കമന്റ്.

ഇതിന് മറുപടിയുമായി മാളവിക തന്നെ എത്തുകയായിരുന്നു. ‘കാമുകനാണെന്ന് താങ്കളോട് ആര് പറഞ്ഞു? നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ കൊണ്ട് ആളുകളെയും സിനിമകളെയും വിലയിരുത്തുന്നത് നിര്‍ത്തൂ’ എന്നാണ് മാളവികയുടെ മറുപടി. ഈ മറുപടി വൈറലായതോടെ പരിഹസിച്ചെത്തിയ ആള്‍ക്ക് മറുപടിയായി ആരാധകരും രംഗത്തെത്തി.

‘നിങ്ങള്‍ പറയുന്നതു കേട്ടാല്‍ തോന്നും, സിനിമയുടെ തിരക്കഥ നിങ്ങള്‍ വായിച്ചു കഴിഞ്ഞെന്ന്’ എന്നായിരുന്നു ഒരാളുടെ മറുപടി. ‘ബോളിവുഡില്‍ അങ്ങനെയാകും. പക്ഷേ, മലയാളത്തില്‍ തിരക്കഥ ആവശ്യപ്പെടുന്ന ഏതു റോളും അഭിനേതാക്കള്‍ ചെയ്യും’ എന്നായിരുന്നു മറ്റൊരാള്‍ മറുപടിയായി കുറിച്ചത്.

അതേസമയം, സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. ചിത്രത്തില്‍ മോഹന്‍ലാല്‍ സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് എത്തുക. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സിനിമയുടെ കഥ അഖില്‍ സത്യന്റെതാണ്. അനൂപ് സത്യന്‍ ചിത്രത്തില്‍ അസോസിയേറ്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. നടി സംഗീത, അമല്‍ ഡേവിസ്, നിഷാന്‍, ജനാര്‍ദനന്‍, സിദ്ദിഖ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ