എന്റെ മാറിടവും ഇടുപ്പുമൊക്കെ മാത്രം നോക്കിയാണ് അവര്‍ ഫോട്ടോസ് എടുക്കുന്നത്: മലൈക അറോറ

പാപ്പരാസികള്‍ തന്റെ ഫോട്ടോ എടുക്കുന്നതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് നടി മലൈക അറോറ. പലരും തന്റെ സ്വകാര്യ ശരീര ഭാഗങ്ങളെ മാത്രം ഫോക്കസ് ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുന്നുവെന്നും അതിന് മനോഭാവം എന്താണെന്നാണ് മലൈക പറയുന്നത്. കോമേഡിയന്‍ ഭാരതി സിംഗുമായി നടത്തിയ ചാറ്റിലായിരുന്നു മലൈകയുടെ വെളിപ്പെടുത്തല്‍.

‘ആള്‍ക്കുട്ടത്തിന് ഇടയില്‍ നിന്നും എന്നെ തള്ളുകയോ മറ്റെന്തെങ്കിലും ചെയ്താലോ ഞാനിത് വരെ ഒരാലെയും ശകാരിച്ചിട്ടില്ല. പക്ഷേ എന്നെ അസ്വസ്ഥയാക്കുന്നത് ആളുകള്‍ എന്റെ നെഞ്ചിന് മുകളിലേക്ക് മാത്രം നോക്കി ഫോട്ടോ എടുക്കുന്നതാണ്. എന്റെ നെഞ്ചും ഇടുപ്പുമൊക്കെ മാത്രം നോക്കിയാണ് അവര്‍ ഫോട്ടോസ് എടുക്കുന്നത്. ഇത്തരത്തില്‍ ക്യാമറകള്‍ അങ്ങനെ തന്റെ ശരീരം ഫോക്കസ് ചെയ്ത് വരുന്നതില്‍ തനിക്ക് പ്രശ്നമുണ്ടെന്നാണ് നടി പറയുന്നത്.

അവരെന്തിനാണ് എന്റെ സ്വകാര്യ ഭാഗങ്ങളിലേക്ക് മാത്രം ശ്രദ്ധിക്കുന്നത്. എന്റെ ശരീരത്തെ കുറിച്ചോര്‍ത്ത് ഞാന്‍ വളരെയധികം അഭിമാനിക്കാറുണ്ട്. എന്നാല്‍ അവര്‍ പറയുന്നത് നിങ്ങള്‍ക്ക് ശരീരം കാണിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് മറച്ച് പിടിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നാണ്.

അതെന്തിനാണ്, ഞാന്‍ അങ്ങനെയുള്ള വസ്ത്രം ധരിക്കേണ്ടതിന്റെ ആവശ്യമെന്താണ്? എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാന്‍ ധരിക്കും. അതില്‍ മറ്റുള്ളവരുടെ പ്രശ്നമെന്താണെന്ന് മലൈക ചോദിക്കുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ