'അധിക്കാരക്കൊതിയന്‍, ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്'; ജോസ് കെ. മാണിയെ രൂക്ഷമായി വിമര്‍ശിച്ച് മേജര്‍ രവി

ജോസ് കെ. മാണി വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മേജര്‍ രവി. ഫേസ്ബുക്ക് ലൈവിലെത്തിയാണ് അദ്ദേഹം ജോസ് കെ. മാണിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

ജോസ് കെ.മാണിക്ക് അധികാരക്കൊതിയാണെന്നാണ് മേജര്‍ രവി പറയുന്നത്. ജോസ് കെ മാണി അധിക്കാരക്കൊതിയനാണെന്നും അസംബ്ലി തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടാത്തതിനാലാണ് വീണ്ടും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിന് വേണ്ടി അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് വരുന്നു, ലോക്സഭ എം.പിയായിരിക്കുമ്പോള്‍ സ്ഥാനം രാജി വെച്ച് രാജ്യസഭാ എം.പിയാകുന്നു. പിന്നെ അവിടുന്നും രാജി വെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കുന്നു
പിന്നെ വീണ്ടും രാജ്യസഭാ എം.പിയായി മത്സരിക്കാനൊരുങ്ങുന്നു.

എനിക്ക് ഒന്ന് മാത്രമേ ചോദിക്കാനുള്ളൂ, ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്. നമ്മുടെ കാശല്ലേ ഇതിനൊക്കെ ചെലവഴിക്കുന്നത്. എന്തെങ്കിലും അധികാരം വേണം ഇവര്‍ക്ക്. എന്തെങ്കിലും അധികാരം എപ്പോഴും വേണം. ഷെയിം ഓണ്‍ യൂ ജോസ് കെ. മാണി. ദാറ്റ്സ് ഓള്‍ ഐ ഹാവ് റ്റു സേ നൗ,’ മേജര്‍ രവി പറയുന്നു.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം