ഫേവറിറ്റായ ഒരാളെ പറയാൻ കഴിയില്ല, മമ്മൂക്കയെയും ലാലേട്ടനെയും ഒരുപോലെ ഇഷ്ടമാണ്; പക്ഷേ.. : മഹിമ നമ്പ്യാർ

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആർ. ഡി. എക്സ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാർ. മഹിമ നമ്പ്യാർ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ബ്രോമാൻസ് വാലെന്റൈൻസ് ദിനത്തിൽ തിയേറ്ററിൽ എത്തിയിരുന്നു.

ഇപ്പോഴിതാ മമ്മൂക്കയെയും ലാലേട്ടനെയും ഒരുപോലെ ഇഷ്ടമാണ് എന്നും എന്നാൽ മമ്മൂക്കയെ കുറച്ചധികം ഇഷ്ടമാണ് എന്ന് പറയുകയാണ് നടി. റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ തനിക്ക് രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണ് എന്ന് പറയുകയാണ് മഹിമ പറയുന്നത്.

‘എനിക്കങ്ങനെ ഫേവറിറ്റായ ഒരാളെ പറയാൻ കഴിയില്ല. എനിക്ക് മമ്മൂക്കയെയും ലാലേട്ടനെയും ഒരുപോലെ ഇഷ്ടമാണ്. പക്ഷേ, ഞാൻ മമ്മൂക്കയുടെ കൂടെ വർക്ക് ചെയ്തിട്ടുള്ളതുകൊണ്ട് മമ്മൂക്കയെ കുറച്ചുകൂടെ അധികം ഇഷ്ടമാണ്’ എന്നാണ് മഹിമ പറഞ്ഞത്.

കാര്യസ്ഥൻ എന്ന് ചിത്രേത്തിലൂടെയാണ് മഹിമ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തമിഴ് സിനിമയിൽ സജീവമായ നടി മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചുവന്നു. വാലാട്ടി, മധുരരാജ തുടങ്ങിയ ചിത്രങ്ങളിൽ നടി ക്യാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം