മാലിക് തിയേറ്റര്‍ മാത്രം മനസില്‍ കണ്ട് എഴുതിയ സിനിമ, ശബ്ദമേഖലയില്‍ പ്രവര്‍ത്തിച്ച പലരും കരച്ചിലായിരുന്നു: മഹേഷ് നാരായണന്‍

ഫഹദ് ഫാസില്‍ ചിത്രം “മാലിക്” ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത് എന്നാണ് ഫിലിം എക്‌സ്ബിറ്റേഴ്‌സിന് നല്‍കിയ കത്തില്‍ ആന്റോ ജോസഫ് പറഞ്ഞത്.

എന്നാല്‍, മാലിക് തിയേറ്റര്‍ മാത്രം മനസില്‍ കണ്ട് എഴുതിയ സിനിമയാണ് എന്നാണ് സംവിധാകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. ലാര്‍ജ് ഫോര്‍മാറ്റില്‍ എടുത്ത സിനിമയാണ്. എന്നാല്‍ അത് ചെറിയ സ്‌ക്രീനിലേക്ക് എത്തുന്നതിനെ കുറിച്ച് വിഷമിച്ചിരുന്ന സമയമൊക്കെ പോയി. നിര്‍മാതാവിന് എന്തെങ്കിലും പ്രയോജനം ലഭിക്കുമോ എന്ന ചിന്ത മാത്രമാണ് ഇപ്പോഴുള്ളത്.

ചിത്രത്തിന്റെ ശബ്ദമേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ ഏറെ ദുഖത്തിലാണ്. പലരും കരച്ചിലായിരുന്നു. രണ്ടാമതും സിനിമ റീമിക്‌സ് ചെയ്യേണ്ടി വരുന്നു, പല പ്രശ്‌നങ്ങള്‍. 2020ല്‍ സെന്‍സര്‍ ചെയ്ത പടമാണ് മാലിക്. റിലീസിന് ഇപ്പോഴും കാത്തിരിക്കുകയാണ്. ഈ ഘട്ടത്തില്‍ നിര്‍മാതാവ് നേരിടുന്ന പ്രതിസന്ധിയുണ്ട്. മുടക്കിയ പണത്തിന്റെ പലിശ.

ഒരു ഘട്ടമാകുമ്പോള്‍ മുടക്കു മുതലിന് മുകളില്‍ പലിശ കേറും. അങ്ങനെ വരുമ്പോള്‍ ശബ്ദത്തിന്റെയും വിഷ്വലിന്റെ ക്വാളിറ്റിയും മറ്റു സംഭവങ്ങളൊന്നുമല്ല നമ്മള്‍ ചിന്തിക്കുന്നത്. ആത്യന്തികമായി നിര്‍മാതാവിന് നഷ്ടം വരുമോ എന്നാകും ചിന്ത, ആ ഘട്ടത്തിലാണ് തങ്ങള്‍ എത്തിയെതന്നും സംവിധായകന്‍ മനോരമ ഓണ്‍ലൈന്‍ ക്ലബ് ഹൗസില്‍ സംഘടിപ്പിച്ച ചര്‍ച്ചക്കിടെ വ്യക്തമാക്കി.

Latest Stories

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്