എന്തിനാണ് പ്രിയദര്‍ശന്‍ ഈ സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നത്? മോഹന്‍ലാല്‍ ഷൂട്ടിംഗിന് വരാന്‍ പറഞ്ഞിരുന്നെങ്കിലും സാധിച്ചില്ല: മധു

‘ഓളവും തീരവും’ വീണ്ടും സിനിമയാകുന്നതില്‍ സന്തോഷമുണ്ടെന്ന് നടന്‍ മധു. 1970ല്‍ മധുവിനെ നായകനാക്കി എംടിയുടെ തിരക്കഥയില്‍ പി.എന്‍ മേനോന്‍ ആണ് ഓളവും തീരവും ഒരുക്കിയത്. എംടിയുടെ അതേ തിരക്കഥയില്‍ പ്രിയദര്‍ശനാണ് മോഹന്‍ലാലിനെ നായകനാക്കി ഓളവും തീരവും ഇപ്പോള്‍ ഒരുക്കുന്നത്. മോഹന്‍ലാല്‍ ബാപ്പുട്ടി ആകുന്നതില്‍ സന്തോഷമുണ്ടെന്ന് മധു പറയുന്നു.

വലിയ സന്തോഷമുള്ള കാര്യമാണത്. ഏത് ലെവലിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ കഴിവുള്ള മോഹന്‍ലാല്‍ ബാപ്പുട്ടിയായി വരുന്നു എന്നതിലും ആഹ്ലാദമുണ്ട്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും മുമ്പ് ലാല്‍ തന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. ചിത്രീകരണ സ്ഥലത്ത് വരണമെന്നൊക്ക പറഞ്ഞു.

എങ്കിലും തനിക്ക് പോവാന്‍ സാധിച്ചില്ല. എന്നാല്‍ പ്രിയദര്‍ശനെപ്പോലെ അസാമാന്യ പ്രതിഭയുള്ള ഒരു സംവിധായകന്‍ എന്തിനാണ് ഓളവും തീരവും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നതെന്ന് മനസിലാവുന്നില്ല. പി.എന്‍ മേനോന്റെ സംവിധാനത്തില്‍ താന്‍ അഭിനയിക്കുന്ന കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളേയുള്ളൂ.

പക്ഷേ, അന്നത്തെ പ്രകൃതിയും മനുഷ്യരുമൊന്നും കറുപ്പിലും വെളുപ്പിലും ഉള്ളവരായിരുന്നില്ല. ഓളവും തീരവും പോലൊരു ചിത്രം റീടേക്ക് ചെയ്യുമ്പോള്‍ കളറില്‍ തന്നെ എടുക്കണമായിരുന്നു. അമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമ കാണുന്ന പ്രേക്ഷകന് ഒരു മാറ്റം ഫീല്‍ ചെയ്യേണ്ടതായിരുന്നു എന്നാണ് മധു മാതൃഭൂമിയോട് പ്രതികരിക്കുന്നത്.

Latest Stories

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്