അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്

രജനികാന്ത് ചിത്രം ‘കൂലി’യിുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കിലാണ് സംവിധായകന്‍ ലോകേഷ് കനകരാജ് ഇപ്പോള്‍. ഇതിനിടെ രജനികാന്തിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. താരത്തിന്റെ കഥകളും ജീവിതപാഠങ്ങളും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു എന്നാണ് ലോകേഷ് പറയുന്നത്.

”ആ മനുഷ്യന്‍ എന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്ന് വിശദീകരിക്കാന്‍ പോലും പറ്റുന്നില്ല. അദ്ദേഹം എന്നെ ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു, എന്നെ കരയിപ്പിച്ചു (നല്ല അര്‍ത്ഥത്തില്‍), എന്നെ ചിരിപ്പിച്ചു, എല്ലാ ദിവസവും എനിക്ക് ഓരോ പാഠങ്ങള്‍ ആയിരുന്നു. അദ്ദേഹം വളരെ നല്ലൊരു വ്യക്തിയാണ്.”

”അദ്ദേഹം ജീവിതത്തില്‍ അനുഭവിച്ചതൊക്കെ പറഞ്ഞപ്പോള്‍ നമ്മുടെ പ്രശ്‌നങ്ങളൊന്നും ഒന്നുമല്ലെന്ന് തോന്നി” എന്നാണ് ലോകേഷ് കനകരാജ് പറയുന്നത്. അതേസമയം, വിജയ് ആണ് തന്നോട് രജനികാന്തിനെ വച്ച് സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് എന്ന് ലോകേഷ് വ്യക്തമാക്കിയിരുന്നു.

മാസ്റ്റര്‍ സിനിമ ചെയ്യുന്ന സമയത്താണ് രജിനിയെ വച്ച് സിനിമ ചെയ്യുന്നതിനെ കുറിച്ച് വിജയ് പറഞ്ഞത്. അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് ആണ് കൂലിയിലേക്ക് തന്നെ എത്തിച്ചത്. കൂലിയുടെ അനൗണ്‍സ്‌മെന്റിന് ശേഷം തന്നെ ആദ്യമായി വിളിച്ച് അഭിനന്ദിച്ചത് വിജയ് ആയിരുന്നു എന്നും ലോകേഷ് പറഞ്ഞിരുന്നു.

അതേസമയം, മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ സിനിമകള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ