ചെറിയ കാര്യങ്ങള്‍ക്ക് ടൊവിനോ പിണങ്ങും, ഞാനുമായി ഇപ്പോള്‍ പിണക്കത്തിലാണ്.. അതുകൊണ്ട് സോറി പറയുന്നു: ലിസ്റ്റിന്‍ സ്റ്റീഫന്‍

താനും ടൊവിനോ തോമസും ചെറിയ പിണക്കത്തിലാണെന്ന് തുറന്നു പറഞ്ഞ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വിജയാഘോഷവേളയിലാണ് ലിസ്റ്റിന്‍ സംസാരിച്ചത്. സിനിമ മറ്റ് ഭാഷകളിലും വലിയ രീതിയില്‍ പ്രമോട്ട് ചെയ്യണമെന്നും റിലീസ് ചെയ്യണമെന്നും ടൊവിനോ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധികളാല്‍ നടക്കാതെ പോയി. ഈ വിഷയത്തില്‍ ടൊവിനോയ്ക്ക് തന്നോട് പിണക്കമുണ്ടായെന്നും താന്‍ ക്ഷമ ചോദിച്ചെന്നുമാണ് ലിസ്റ്റിന്‍ പറയുന്നത്.

സിനിമകള്‍ ആകുമ്പോള്‍ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ എപ്പോഴും സ്വാഭാവികമാണ്. ഞാനും ടൊവിയും ഇപ്പോള്‍ ചെറിയ പിണക്കത്തിലാണ്. ചെറിയ ചെറിയ കുട്ടി കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ ടൊവി പിണങ്ങും. സിനിമയോട് അത്രയും പാഷന്‍ ഉള്ള ഒരാളാണ് ടോവി. ഒരു ഈഗോയും നോക്കാതെ പെരുമാറുന്ന ആളാണ്. എന്റെ കുട്ടിയുടെ ഒരു പരിപാടിക്ക് വിളിച്ചപ്പോള്‍ വൈകിട്ട് 7 മണിക്ക് നടക്കുന്ന പരിപാടിക്ക് അഞ്ച് മണി ആയപ്പോള്‍ വിളിച്ചപ്പോള്‍ വന്ന ആളാണ്.

ഉച്ചയ്ക്ക് എന്റെ സിഫാ എന്ന് സ്‌കൂളിന്റെ പ്രോഗ്രാം നടന്നപ്പോള്‍ ഒരു മണിക്ക് നടക്കുന്ന പരിപാടിക്ക് 12.30ക്ക് വിളിച്ചപ്പോള്‍ വന്ന ഒരാളാണ് ടൊവിനോ. അതുകൊണ്ടിട്ട് ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം സിനിമയ്ക്കുള്ളില്‍ മാത്രമാണെന്ന് ഞാന്‍ ടൊവിനോയോട് വീണ്ടും പറയുകയാണ്. ഞാന്‍ ഇത് എന്തുകൊണ്ടാണ് ഷെയര്‍ ചെയ്യുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാല്‍ നമ്മള്‍ എല്ലാവര്‍ക്കും എല്ലാം ഭയങ്കര ആഗ്രഹങ്ങളുണ്ട്.

എന്റെ ഒരു സിനിമ ഏറ്റവും ബെസ്റ്റ് ആക്കാനേ ഞാന്‍ നോക്കുകയുള്ളൂ. നമ്മുടെ ഒരു സിനിമ പല ഭാഷകളില്‍ പലതായി ഭയങ്കര പബ്ലിസിറ്റിയോട് കൂടി വേറെ ലെവലില്‍ വരണമെന്നുണ്ടായിരുന്നു. അത് അങ്ങനെ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല, എന്നെക്കൊണ്ട് ചിലപ്പോള്‍ അത്രയും എത്തിക്കാന്‍ സാധിച്ചു കാണില്ല. അത് അങ്ങനെ ആണെങ്കില്‍ ടൊവിനോട് ഞാന്‍ സോറി പറയുകയാണ്, ഒന്നും തോന്നരുത്.

അത്രയും ആഗ്രഹമുള്ള ആളാണ് ടോവി. വ്യത്യസ്തമായ റോളുകള്‍ ആണ് ചെയ്തത്. ടൊവി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ടൊവിനോ അല്ലായിരുന്നെങ്കില്‍ ഈ സിനിമ ഒരു 175-200 ദിവസം ആയി പോകുമായിരുന്നു എന്ന് എനിക്ക് നൂറ് ശതമാനം ബോധ്യമുണ്ട്. അതുകൊണ്ട് ആ ഒരു നന്ദിയും ടൊവിനോയോട് ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുകയാണ് എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”