ഞങ്ങളോട് സിനിമയുണ്ടാക്കരുതെന്ന് പറയരുത്, നിങ്ങൾ ദയനീയമായി തോൽക്കും: രൂക്ഷ വിമർശനവുമായി  ലിജോ ജോസ് പെല്ലിശ്ശേരി

പുതിയ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഘനകൾക്കും നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഞങ്ങളോട് സിനിമയുണ്ടാക്കരുതെന്ന് പറയരുതെന്നും അങ്ങനെ ചെയ്താൽ നിങ്ങൾ ദയനീയമായി തോൽക്കുമെന്നും ലിജോ ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു.

‘ഇന്നു മുതൽ സിനിമയെന്നാൽ എനിക്ക് പണം ഉണ്ടാക്കാനുള്ള ഒരു ഉപകരണമല്ല മറിച്ച് എന്റെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ്. ഞാനൊരു സ്വതന്ത്ര സിനിമാസംവിധായകനാണ്. സിനിമയിൽ നിന്ന് എനിക്ക് ലഭിച്ച പണം മുഴുവൻ മികച്ച സിനിമകൾ ഉണ്ടാക്കാൻ മാത്രമെ ഞാൻ മുടക്കൂ. മറ്റൊന്നിനും വേണ്ടി ചെലവാക്കില്ല. എനിക്ക് യോജിച്ചതെന്നു തോന്നുന്ന സ്ഥലത്ത് ഞാൻ എന്റെ സിനിമ പ്രദർശിപ്പിക്കും, കാരണം ഞാനാണ് അതിന്റെ സൃഷ്ടാവ്. നാമൊരു മഹാമാരിക്കു നടുവിലാണ്. യുദ്ധസമാനമായ അന്തരീക്ഷം, ജോലിയില്ലാത്ത ആളുകൾ, ദാരിദ്ര്യം, മതപരമായ പ്രശ്നങ്ങൾ എല്ലാം നമ്മെ അലട്ടുന്നു. ആളുകൾ സ്വന്തം വീട്ടിലെത്താൻ വേണ്ടി മാത്രം ആയിരക്കണക്കിന് കാതങ്ങൾ സഞ്ചരിക്കുന്നു. കലാകാരന്മാർ മാനസിക വിഷമത്താൽ ജീവൻ വെടിയുന്നു.

ആളുകളെ പ്രചോദിപ്പിക്കാനായി മികച്ച കലാസൃഷ്ടികൾ ഉണ്ടാക്കേണ്ട സമയം ഇതാണ്. അവർക്ക് ജീവനോടെ ഇരിക്കാനുള്ള ഒരു പ്രതീക്ഷ നൽകുന്നതിന് ഉതകുന്ന കലാസൃഷ്ടികൾ. ഞങ്ങളോട് ജോലി നിർത്താൻ ആവശ്യപ്പെടരുത്, ഞങ്ങളോട് സൃഷ്ടികൾ ഉണ്ടാക്കരുതെന്ന് പറയരുത്, ഞങ്ങളുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യരുത്, ഞങ്ങളുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്യരുത്, നിങ്ങൾ ദയനീയമായി തോറ്റു പോകും, കാരണം ഞങ്ങൾ കലാകാരന്മാരാണ്’

ലിജോ പങ്കു വെച്ച കുറിപ്പ് ഇതാണ്. കഴിഞ്ഞ ദിവസമാണ് ‘എ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ലിജോ നടത്തിയത്. ജൂലൈ ഒന്നിന് ആ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വാർത്തകൾ. നേരത്തെ ‘ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ’ എന്ന് ലിജോ ഫെയ്സ്ബുക്കിൽ എഴുതിയത് വിവാദമായിരുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി