'അമ്മയെ യുവാക്കള്‍ നയിക്കട്ടെ, തലപ്പത്തേക്ക് അൻസിബ വരണം'; അൻസിബയുടെ ചോദ്യങ്ങൾക്ക് ശ്വേതയ്ക്ക് ഉത്തരം ഉണ്ടായില്ലെന്ന് മാല പാര്‍വതി

താര സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് അൻസിബ വരണമെന്ന് നടി മാല പാര്‍വതി. അമ്മയെ യുവാക്കള്‍ നയിക്കട്ടെ. ഭരണ സമിതിക്കു കൃത്യനിർവഹണത്തിൽ വീഴ്ച ഉണ്ടായി. അൻസിബ യോഗത്തിൽ വ്യക്തമായി സംസാരിച്ചതിന് ശേഷം, രണ്ടഭിപ്രായം ഉള്ളവർ ഒന്നായി. അൻസിബയുടെ ചോദ്യങ്ങൾക്ക് ശ്വേതയ്ക്ക് ഉത്തരം ഉണ്ടായില്ല എന്നും മാല പാര്‍വതി പറഞ്ഞു.

ഇന്നലെ രാവിലെ തുടങ്ങിയ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു. യോഗത്തിനിടെ സ്റ്റേജിൽ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. ശ്വേതക്ക് പിന്നാലെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അം​ഗങ്ങളും രാജിവെച്ചു.

തുടർന്ന് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചത്. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പിഷാരടിയെ അഡ്ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. മുൻ മന്ത്രി ഗണേഷ് കുമാറടക്കം അഡ്ഹോക്ക് കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. നാല് മാസമാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് താര സംഘടന കടക്കും.

Latest Stories

'മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടും, സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം'; കെ എൻ ബാലഗോപാൽ

പാർട്ടിക്കുള്ളിൽ സമ്മർദ്ദം; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു

സ്ത്രീ സൗജന്യയാത്ര കോർപ്പറേഷന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു; ഇന്ധനവില വർദ്ധനവിനെ തുടർന്ന് ബസ് ചാർജ് വർധന സൂചന നൽകി ഡി. കെ. ശിവകുമാർ

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി, ഉത്തരവ് വായിച്ചാൽ മനസിലാകില്ലേയെന്ന് കോടതി

'സത്യത്തിനൊപ്പം...ന്യായത്തിനൊപ്പം...ശ്വേതയ്ക്കൊപ്പം…'; 'അമ്മ'യിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ

ഭൂമിയില്ലാത്ത പെണ്ണുങ്ങൾ: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സ്വത്തില്ലായ്മയുടെ ചരിത്രം

'ചാനലുതോറും കയറി ഇരുന്ന് വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല'; ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന

'നിപ്പ വന്നത്, എരണം കെട്ടവർ ഭരിക്കുന്നത് കൊണ്ടെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഭാഷ'; ആരോഗ്യരംഗം പരാജയമെന്ന് പിണറായി വിജയൻ

കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അങ്കണവാടിയില്‍ സ്ഥിരമായെത്തുന്ന 20 കാരനെതിരെ കേസെടുത്ത് പൊലീസ്

'എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്, പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ല'; വ്യക്തിപരമായി അധിക്ഷേപിക്കാനില്ലെന്ന് റിയാസ്